കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം: ഓര്‍ത്തഡോക്സ് റമ്പാനെ തടഞ്ഞു
കോതമംഗലം: കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സുപ്രിംകോടതി വിധി പ്രകാരം കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷം.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പൊലിസ് സംരക്ഷണയില്‍ എത്തിയ റമ്പാനെ തടയുകയായിരുന്നു. പിന്നീട് റമ്പാനെ പൊലിസ് വാഹനത്തിലേക്ക് മാറ്റി. എന്നാല്‍ തിരികെപ്പോകില്ലെന്ന നിലപാടിലായിരുന്നു റമ്പാന് പിന്നീട് അദ്ദേഹത്തെ പൊലിസ് പള്ളിവളപ്പിനു പുറത്തെത്തിച്ചു. പള്ളിയില്‍ സംഘര്‍ഷം തുടരുകയാണ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലിസ് ശ്രമിക്കുന്നു.
പള്ളിയില്‍ പ്രവേശിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് റമ്പാന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.കെ ബിജുമോന് കത്ത് നല്‍കിയിരുന്നു. ഇതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ പാത്രിയാര്‍ക്കീസ് വിഭാഗം സംഘടിച്ചിരുന്നു.
കോടതി വിധി പ്രകാരം മാര്‍ തോമ ചെറിയ പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൂര്‍ണ്ണമായും വിട്ടുനല്‍കിയതാണെന്ന് ഓര്‍ത്തോഡോക്സ് വിഭാഗം പറയുന്നു.എന്നാല്‍ ഈ പള്ളി പണിതത് അന്ത്യോഖ്യന്‍ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി കൃസ്ത്യാനികള്‍ക്ക് ആരാധന നടത്തുന്നതിനാണെന്നും കോടതി വിധി മൂലം ഈ അവകാശം ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും യാക്കോബായ വിഭാഗം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."