ജൈവപച്ചക്കറി കൃഷിയില്‍ വേറിട്ട മാതൃകയൊരുക്കി ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ
കേണിച്ചിറ: ജൈവപച്ചക്കറികൃഷിയില്‍ നാടിന് മാതൃകയാവുകയാണ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. കാബേജ്, കോളിഫ്‌ളവര്‍, വെണ്ട, വഴുതനങ്ങ, തക്കാളി, കാരറ്റ്, പച്ചമുളക്, പയര്‍ എന്നിങ്ങനെ വിവിധയിനം പച്ചക്കറികള്‍ ജൈവരീതിയില്‍ ഐ.സി കൃഷി ചെയ്തുവരുന്നത്. കേണിച്ചിറയിലെ വീടിനോട് ചേര്‍ന്നാണ് ഐ.സി ബാലകൃഷ്ണന്റെ ജൈവകൃഷി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പച്ചക്കറികൃഷിയില്‍ സജീവമാണ്. അതിരാവിലെയാണ് ഭാര്യ ലക്ഷ്മിയുമൊത്ത് പച്ചക്കറികൃഷിയുടെ പരിചരണം. വെള്ളമൊഴിക്കുന്നതിനും, വളമിടുന്നതിനും ഐ.സി തന്നെ നേതൃത്വം നല്‍കുന്നു. കേണിച്ചിറയിലെ വീട്ടിലേക്ക് നേരം വെളുത്തുതുടങ്ങുമ്പോഴെ വിവിധ ആവശ്യങ്ങളുമായി ആളുകളെത്താറുണ്ട്. അവരുടെ ആവശ്യങ്ങള്‍ ക്ഷമയോടെ കേട്ട് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കും. ഒന്‍പത് മണിയോടെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് യാത്രയാകും. അവിടെ നിന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായതിനാല്‍ കല്‍പ്പറ്റയിലേക്ക്. ഇങ്ങനെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലാണ് ഐ.സി ബാലകൃഷ്ണന്റെ പച്ചക്കറി കൃഷിയെന്നാണ് ഏറെ ശ്രദ്ധേയം. പച്ചക്കറികള്‍ പാകമായാല്‍ ഇടക്ക് വീട്ടിലെത്തുന്ന ബന്ധുക്കളും മറ്റുള്ളവരും കൊണ്ടുപോകാറുണ്ട്.
കൃഷിഭവന്റെ പാത പിന്തുടര്‍ന്നാണ് കൃഷി. പൂര്‍ണമായും ജൈവരീതിയില്‍ ഗ്രോബാഗുകളിലും കൃഷി ചെയ്തുവരുന്നു. പഠനത്തിനിടയിലും മക്കളായ കാവ്യയും, ആര്യയും, അഭിനയും അച്ഛനുമമ്മയെയും സഹായിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."