എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും റീത്തും: രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ: നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗ മന്ദിരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും റീത്ത് വയ്ക്കുകയും ചെയ്ത രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കരയോഗ അംഗങ്ങള്‍ കൂടിയായ വിക്രമന് നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ നൂറനാട് കുടശ്ശനാട് എന്‍.എസ്.എസ് കരയോഗമന്ദിരത്തിലെ കൊടിമരത്തിലും എന്‍.എസ്.എസ് ഹൈസ്കൂളിലെ കൊടിമരത്തിലുമാണ് കരിങ്കൊടി ഉയര്‍ത്തിയത്. കൂടാതെ രണ്ടിടത്തും റീത്ത് വയ്ക്കുകയും ചെയ്തു.
കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. കരയോഗത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലിസ് വ്യക്തമാക്കി. സമീപത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കൂടാതെ ഇവര്‍ റീത്ത് വാങ്ങിയ കടയിലെ ജീവനക്കാരുടെ മൊഴിയും നാട്ടുകാരുടെ മൊഴിയും നിര്‍ണ്ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."