രാജ്യത്ത് മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തില്‍- ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് സോണിയ
ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ക്വിറ്റ് ഇന്ത്യാ സമരത്തെ ശക്തമായി എതിര്‍ത്ത ചില സംഘടനകളുണ്ടായിരുന്നുവെന്ന് നാം മറക്കരുത്. അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ല. ആ കറുത്ത ശക്തികള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്ന കാലമാണിതെന്നും സോണിയ പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമില്ലാത്ത അവസ്ഥയിലേക്കാണ് രാജ്യത്തെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുന്നത്. മതേതരത്വവും അഭിപ്രയ സ്വാതന്ത്ര്യവും ഇവിടെ അപകടത്തിലാണ്. നമ്മുടെ സ്വാതന്ത്ര്യത്തെസംരക്ഷിക്കണമെങ്കില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും സോണിയ ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്വിറ്റ് ഇന്ത്യാ അനുസ്മരണപ്രസംഗത്തിന് ശേഷമായിരുന്നു സോണിയ ഗാന്ധി ലോക്‌സഭയെ അഭിസംബോധന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."