നരേന്ദ്രമോദി ജനം വെറുക്കുന്ന പ്രധാനമന്ത്രി; വര്‍ഗീയ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിച്ചാല്‍ കണക്കുപറയിക്കും: ചെന്നിത്തല
കായംകുളം: ഒരു വിഭാഗം മതനേതാക്കളെ മാത്രം നേതൃനിരയില്‍ പ്രതിഷ്ഠിച്ച് നടത്താന്‍ പോകുന്ന വനിതാ മതില്‍ എന്നു പേരിട്ട വര്‍ഗീയ മതിലിന് വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിച്ചാല്‍ കണക്കുപറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതത്തിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്ന് പണം ചെലവിടുന്നത് നിയമവിരുദ്ധമാണ്. മുസ്്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ആലപ്പുഴയിലെ രണ്ടാം ദിന പര്യടനം തൃക്കുന്നപ്പുഴ പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാനമോ സ്ത്രീ സംരക്ഷണമോ സംരക്ഷിക്കാത്ത മതില്‍ ആയിരം വട്ടം വര്‍ഗീയമാണ്. ചാവറ അച്ചനെയും വക്കം മൗലവിയെയും പാണക്കാട് തങ്ങന്മാരെ തിരസ്‌കരിച്ച് എന്തു നവോത്ഥാനമാണ് സൃഷ്ടിക്കുന്നതെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായിട്ടും ഒരു വികസന പദ്ധതിയും തുടങ്ങാനാവാത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം പോര്‍ട്ട് എന്നിവയെല്ലാം യു.ഡി.എഫിന്റെ സന്തതിയാണെന്ന് ഓര്‍ക്കണം. ജനക്ഷേമകരമായ ഒന്നും നടപ്പാക്കാതെ ദ്രോഹം മാത്രം ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി ഇക്കാര്യമാണ് അടിവരയിടുന്നത്.
നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ്. ജനം വെറുക്കുന്ന പ്രധാനമന്ത്രിയാണ്. ഭരഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിസര്‍വ്വ് ബാങ്ക്, സി.ബി.ഐ, പ്ലാനിംഗ് ബോര്‍ഡ് എന്നിവയിലെല്ലാം കൈകടത്താന്‍ ശ്രമിച്ച കേന്ദ്ര സര്‍ക്കാര്‍ കോടതികളെ പോലും ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയാണ്.
നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയ തലതിരിഞ്ഞ നയങ്ങള്‍മൂലം സര്‍വമേഖലയും തകര്‍ന്നു. കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. പെട്രോളിയം വിലക്കൊള്ളമൂലം വിലക്കയറ്റം വര്‍ധിച്ച് ജീവിക്കാനാവാതെ ജനം പട്ടിണിയിലാവുന്നു. പരാജയപ്പെട്ട ഭരണകൂടങ്ങള്‍ വര്‍ഗീയതയും വൈകാരികതയും ഇളക്കിവിട്ട് രക്ഷപ്പെടാമെന്നാണ് കണക്കുകൂട്ടുന്നതെങ്കില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."