കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണവും സഹിഷ്ണുതാ സംഗമവും
ദുബൈ: പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ്യ പ്രിന്‍സിപ്പാളുമായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണ സമ്മേളനവും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സഹിഷ്ണുതാ വര്‍ഷത്തിന്റെ സന്ദേശ പ്രചാരണ സംഗമവും ഡിസംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ദുബായ് അല്‍ബറാഹ ഹോസ്പിറ്റലിലെ അല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കടമേരി റഹ്മാനിയ്യ പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി പി. കെ അബ്ദുല്‍ കരീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജോ.സെക്രട്ടറിയും കടമേരി റഹ്മാനിയ്യ പ്രിന്‍സിപ്പാളുമായ എം.ടി അബ്ദുള്ള മുസ്ലിയാര്‍, യു.എ.ഇ യിലെ മറ്റു മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കടമേരി റഹ്മാനിയ്യയും ഗള്‍ഫ് സത്യധാരയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കടമേരി റഹ്മാനിയ്യ അറബിക് കോളജിന്റെ നാല് ദശാബ്ദക്കാലത്തെ വളര്‍ച്ചയുടെ സുപ്രധാന ചാലകശക്തിയായിരുന്നു കോട്ടുമല ബാപ്പു മുസ്ലിയാര്‍. മതപഠനത്തോടൊപ്പം മതേതര വിജ്ഞാനവും ഭാഷാ പഠനവും സമന്വയിപ്പിച്ച കേരളത്തിലെ ആദ്യത്തെ മതവിദ്യാഭ്യാസ സംരഭമായ കടമേരി റഹ്മാനിയ്യയുടെ പുരോഗതിയില്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ വഹിച്ച പങ്ക് അനല്പമാണ്.
കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ബാപ്പു മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള അതിന്റെ നേതൃത്വവും ഉയര്‍ത്തിപ്പിടിച്ച നയനിലപാടുകള്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെതുമാണ്. യു.എ.ഇ ഭരണകൂടം ഇയ്യിടെ പ്രഖ്യാപിച്ച 2019 സഹിഷ്ണുതാ വര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വീകരിച്ച് വരുന്ന മധ്യമ നിലപാട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം. സയ്യിദ് ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കള്‍ക്ക് ഈ സന്ദേശം കൂടുതല്‍ വ്യക്തതയോടെ ബോധവക്കരിക്കാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് ബാപ്പു മുസ്ലിയാര്‍ അനുസ്മരണത്തോടൊപ്പം സഹിഷ്ണുതാ സംഗമം കൂടി പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.
പരിപാടി വിശദീകരിക്കാന്‍ ചേര്‍ന്ന പത്ര സമ്മേളനത്തില്‍ റഹ്മാനിയ്യ കടമേരി ട്രഷറര്‍ കുറ്റിക്കണ്ടി അബൂബക്കര്‍, സ്വാഗത സംഘം കണ്‍വീനര്‍ മിദലാജ് റഹ്മാനി, ഭാരവാഹികളായ വലിയാണ്ടി അബ്ദുള്ള, പാറക്കല്‍ മുഹമ്മദ്, കടോളി അഹമ്മദ്, ടി.വി.പി മുഹമ്മദലി, തെക്കയില്‍ മുഹമ്മദ്, അബ്ദുള്ള റഹ്മാനി, ഇസ്മായീല്‍ ഏറാമല, മൊയ്തു അരൂര്‍, റഹ്മാനീസ് പ്രസി.വാജിദ് റഹ്മാനി,സെക്രട്ടറി റഫീഖ് റഹ്മാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."