HOME
DETAILS
MAL
കുറ്റക്കാരായ ആശുപത്രി അധികൃതരെ അറസ്റ്റ് ചെയ്യും
backup
August 09 2017 | 22:08 PM
കൊല്ലം: ആശുപത്രികളില്‍ നിന്ന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരായ ആശുപത്രി അധികൃതരെ വൈകാതെ അറസ്റ്റ് ചെയ്യും. ജീവന് പുല്ലുവില നല്കിയ ആശുപത്രികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ശക്തമായ നടപടിയുമായിട്ടാണ് പൊലിസ് മുന്നോട്ട് പോകുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നു ഗുരുതരമായ വീഴ്ചയാണ് കൊട്ടിയം പൊലിസ് കണ്ടെത്തിയിരിക്കുന്നത്.
അതേ സമയം തങ്ങളുടെ നടപടിയെ ന്യായീകരിച്ച് സ്വകാര്യ ആശുപത്രികള്‍ പൊലിസിന് വിശദീകരണ റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടു പരിശോധിക്കുകയാണെന്നും ലഭിച്ച തെളിവുകള്‍ ഒത്തുനോക്കി നടപടി സ്വീകരിക്കുമെന്നും കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അജിതാബീഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."