ഗണിതകുമാരന്‍
ശ്രീനിവാസ രാമാനുജന്‍#
എ.ഡി 1800നു ശേഷം ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാധനനും സവിശേഷ വക്തിത്വത്തിന്റെ ഉടമയുമായ ഗണിത ശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍. 1887 ഡിസംബര്‍ 22നു ശ്രീനിവാസ അയ്യങ്കാറിന്റേയും കോമളത്തമ്മാളിന്റെയും ആറുമക്കളില്‍ മൂത്തമകനായി തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ ഈറോഡ് എന്ന സ്ഥലത്ത് ഒരു ദരിദ്ര കുടുബത്തിലായിരുന്നു ജനനം.
ബാല്യത്തില്‍ വളരെ സൗമ്യനുംചിന്താശീലനുമായിരുന്നു. മറ്റു കുട്ടികളെ പോലെ ഓടിച്ചാടി നടക്കുന്നതിലല്ല, കണക്കു പഠിക്കുന്നതിലായിരുന്നു രാമാനുജനു കൂടുതല്‍ താല്‍പര്യം.
പൂജ്യത്തെ ഹരിച്ചാല്‍
തമിഴ്‌നാട്ടിലെ കുംഭകോണത്തെ ഒരു പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറി. അധ്യാപകന്‍ ബോര്‍ഡില്‍ 3 പഴങ്ങള്‍ വരച്ചു. ഇവ 3 കുട്ടികള്‍ക്കായി പങ്കുവച്ചാല്‍ ഒരോരുത്തര്‍ക്ക് എത്ര പഴം വീതം കിട്ടുമെന്നു ചോദിച്ചു. ക്ലാസിലെ മിടുക്കന്‍ ഒന്ന് എന്നു വിളിച്ചു കൂവി. അധ്യാപകന്‍ ഹരണത്തിന്റെ വിവിധ തലങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ പിന്‍ബെഞ്ചിലെ ഒരു കുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു.
സര്‍, ഒറ്റ പഴവും ഒറ്റ കുട്ടിക്കും കൊടുക്കുന്നില്ലെങ്കിലും എല്ലാവര്‍ക്കും ഓരോ പഴം കിട്ടില്ലേ ?
മണ്ടന്‍, എന്നു പറഞ്ഞു സഹപാഠികള്‍ കളിയാക്കിയെങ്കിലും അധ്യാപകന്‍ ആ ധിക്ഷണാപരമായ ചോദ്യത്തിനു മുന്നില്‍ അമ്പരന്നു. പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ എന്തു കിട്ടും?
ഒരു അസാധാരണ പ്രതിഭയ്ക്കു മാത്രമേ ഇങ്ങെനെയോക്കെ ചിന്തിക്കാന്‍ സാധിക്കൂ. അധ്യാപകനും ഉത്തരം മുട്ടി. ഗണിതശാസ്ത്രത്തിന് ഭാരതം നല്‍കിയ അതുല്ല്യ പ്രതിഭയുടേതായിരുന്നു പൂജ്യത്തിന്റെ മറിമായത്തെ പറ്റിയുള്ള ചോദ്യം .
പിന്‍ക്കാലങ്ങളില്‍ ഈ ചോദ്യം പല ഗണിതശാസ്ത്രജ്ഞന്‍മാരെയും അങ്കലാപ്പിലാക്കിയെങ്കിലും ചിലരൊക്കെ എത്തിച്ചേര്‍ന്നത് പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ പൂജ്യം തന്നെ കിട്ടും എന്ന നിഗമനത്തിലാണ്.
മറ്റു ചിലരാകട്ടെ ഹരണ ഫലം ഒന്നാകുമെന്നു വാദിച്ചു. എന്നാല്‍ ഭാരതീയ ഗണിത ശാസ്ത്രജ്ഞന്‍ ഭാസ്‌കരന്‍ അത് അനന്തമാണ് എന്നു താത്വികമായി തെളിയിച്ചു.
കലക്ടറുടെ കൈ
അസാമാന്യമായ കഴിവുള്ള ഗണിത ശാസ്ത്ര പ്രതിഭയുടെ വിലയേറിയ നിമിഷങ്ങള്‍ ഒരു ഗുമസ്തപ്പണിയിലൂടെ നശിപ്പിക്കുന്നതു ശരിയെല്ലെന്ന് സുഹൃത്തുക്കള്‍ മനസിലാക്കി. ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി നിലവില്‍ വന്നത് അക്കാലത്തായിരുന്നു. രാമാനുജന്റെ പ്രബന്ധം സൊസൈറ്റിയുടെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഗണിതശാസ്ത്രത്തില്‍ ഉപരിപഠനം നടത്താന്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു 75 രൂപയുടെ ഫിലോഷിപ്പ് രാമാനുജന് നെല്ലൂര്‍ കലക്ടറായിരുന്ന രാമചന്ദ്ര റാവു നല്‍കി. ഇതു രാമാനുജന്റെ ജീവിതം മാറ്റിമറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."