കര്‍ഷകരോടുള്ള സര്‍ക്കാര്‍ നിലപാടുകള്‍ വഞ്ചനാപരം: ഹൈദരലി തങ്ങള്‍
മലപ്പുറം: മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
രാജ്യത്ത് അരങ്ങേറുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച റാലിക്കു ശേഷം നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് പകരം അധികാരികള്‍ അവരെ പീഡിപ്പിക്കുകയാണ്. സര്‍ക്കാര്‍ വിളിച്ചു വരുത്തിയ സമരമാണ് സ്വതന്ത്ര കര്‍ഷക സംഘം ഏറ്റെടുത്തത്. നാടിനെ രക്ഷിക്കുകയാണ് ഈ സമരം കൊണ്ട് സംഘടന ലക്ഷ്യമിടുന്നത്.
വിജയമുറപ്പാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അധ്യക്ഷനായി.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എസ്.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, സി. ശ്യാംസുന്ദര്‍, കളത്തില്‍ അബ്ദുല്ല, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ ഹാജി, പി.പി മുഹമ്മദ് കുട്ടി, ഡോ.വി. കുഞ്ഞാലി, കെ.കെ നഹ, എം.ആലി, കെ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.പി ഇബ്രാഹീം മാസ്റ്റര്‍, ടി. മൂസഹാജി, ടി.പി മൊയ്തു, വി. ഹസൈനാര്‍ ഹാജി, പി.കെ അസീസ്, വികസനം അബ്ദുറഹ്മാന്‍, വളയം നസീര്‍, ടി.കെ ലത്തീഫ്, ആര്‍.എസ് മുഹമ്മദ് മോന്‍, എം.എം ആലി മാസ്റ്റര്‍, എന്‍.എ ജബ്ബാര്‍, മഷ്ഹൂര്‍ ഹരിപ്പാട്, കരമന മായീന്‍, ദാവൂദ് ഹാജി, മുഹമ്മദ് പാലി, സലീം ബാവ, ഹബീബ് മുഹമ്മദ്, കലാം ഹാജി, പി.കെ അബ്ദുറഹ്മാന്‍, എം.എം യൂസുഫ്, ചോലയില്‍ കരീം, കെ.എ ഫൊറോറ, പി. ബീരാന്‍കുട്ടി, എന്‍.ആര്‍ രാജ, യു. കുഞ്ഞി മുഹമ്മദ്, എം. മുഹമ്മദ്കുട്ടി മുന്‍ഷി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."