HOME
DETAILS

ചികിത്സ കിട്ടാതെ യുവാവിന്റെ മരണം ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു

  
backup
August 09, 2017 | 10:11 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf-2


കൊല്ലം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി ആശുപത്രികളില്‍നിന്നു ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് സ്വകാര്യ ആശുപത്രിയിലെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. പൊലിസ് ആംബുലന്‍സ് സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയിരുന്നു. ആംബുലന്‍സ് ആദ്യം എത്തിയ സ്വകാര്യ മെഡിക്കല്‍ കോളജില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ഇവിടെ ഡോക്ടര്‍ ആംബുലന്‍സില്‍ കയറി നോക്കാതെ തിരികെ പറഞ്ഞയക്കുന്നതായ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചു ആശുപത്രികളിലും എത്തി പൊലിസ് ബന്ധപ്പെട്ടവരില്‍നിന്നു മൊഴിയെടുത്തിരുന്നു. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണസംഘത്തിന് വിശദീകരണവും നല്‍കി. സംഭവത്തിന്റെ എല്ലാവശവും വിശദമായി വിലയിരുത്തി വ്യക്തമായ റിപ്പോര്‍ട്ടാണ് പൊലിസ് മനുഷ്യാവകാശ കമ്മിഷനും ഉന്നതര്‍ക്കും സമര്‍പ്പിക്കുക. കൊട്ടിയം സി.ഐ അജയ്‌നാഥിനാണ് അന്വേഷണ ചുമതല. ഞായറാഴ്ച രാത്രി കൊല്ലത്ത് ചാത്തന്നൂരിനു സമീപമാണ് മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊല്ലം അസീസിയ, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം എസ്.യു.ടി എന്നീ ആശുപത്രികള്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  a day ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago