അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും
ഇടുക്കി: അടിമാലി ലക്ഷം വീട് നഗര്‍ മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍. 10 ലക്ഷം രൂപ ഓണത്തിന് മുന്‍പായി നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിറവേറ്റുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ദുരന്തബാധിതര്‍ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറുകാരെ ദുരവസ്ഥയിലാക്കിയത്. ദുരന്തം നടന്ന് ഒരു വര്‍ഷമായിട്ടും പുനരധിവാസ പ്രവര്‍ത്തനം എവിടെയുമെത്തിയിരുന്നില്ല.
പൂര്‍ണമായും തകര്‍ന്ന ഒന്‍പത് വീടുകളുള്‍പ്പെടെ 26 വീടുകളാണ് വാസയോഗ്യമല്ലാതായത്. ഇതില്‍ ഒന്‍പത് കുടുംബങ്ങള്‍ക്ക് മാത്രമാണ് സ്ഥലംവാങ്ങി വീടുവെയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചത്. 17 വീടുകള്‍ തകര്‍ന്നിട്ടില്ല. അതേസമയം ഏത് നിമിഷം വേണമെങ്കിലും മലയിടിഞ്ഞ് അതിന് മുകളിലേക്ക് വീഴും എന്ന സ്ഥിതിയാണുള്ളത്. എല്ലാവരെയും വാടകവീടുകളിലേക്കും മറ്റും മാറ്റി. പിന്നീട് ഒരു നടപടിയുമുണ്ടായില്ല. നാലുമാസത്തോളം ജില്ലാഭരണകൂടം വാടകയും നല്‍കിയില്ല. തുടര്‍ന്ന് ഇവര്‍ സമരംചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."