നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്:
നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്(എന്‍.ടി.എസ്.ഇ) സംസ്ഥാനതല പരീക്ഷയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനതല എന്‍.ടി.എസ് പരീക്ഷാ വിജയികളെ ഉള്‍പ്പെടുത്തി ദേശീയതല പരീക്ഷ നടത്തി അതില്‍ വിജയിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളില്‍ പത്താംക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ് (ഒ.ഡി.എല്‍) വഴി രജിസ്റ്റര്‍ ചെയ്ത 18 വയസിനു താഴെയുള്ള തൊഴില്‍രഹിതരായ പത്താംക്ലാസില്‍ ആദ്യതവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒന്‍പതാം ക്ലാസില്‍ ഭാഷേതര വിഷയങ്ങള്‍ക്കായി 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചിരിക്കണം. പൊതുവിഭാഗത്തിന് 250 രൂപയും എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗങ്ങള്‍ക്കു 100 രൂപയുമാണ് ഫീസ്.
അപേക്ഷകര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, അംഗപരിമിതിയുള്ളവര്‍ അതു തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മുന്നേതന്നെ കരുതേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."