മാധ്യമരംഗത്തെ അറബിക് സാധ്യതകള്‍ പരിചയപ്പെടുത്തണം: കോണ്‍ക്ലേവ്
മുട്ടില്‍: സാമൂഹ്യമാധ്യമരംഗത്തും പരമ്പരാഗത മാധ്യമരംഗത്തും അറബി ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കുള്ള സാധ്യതകളെ പരിചയപ്പെടുത്താന്‍ ആവശ്യമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കണമെന്ന് ഡബ്ലിയു.എം.ഒ കോളജ് അറബിക് വിഭാഗം സംഘടിപ്പിച്ച അറബിക് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. തൊഴില്‍ മേഖലകളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പ്രാപ്തരുടെ നിര വളര്‍ന്നുവരണം. കേരളത്തിലെ അറബി സാഹിത്യ വൈജ്ഞാനിക രംഗത്തെ സംഭാവനകള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്നും കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തോനുബന്ധിച്ച് നടന്ന പരിപാടിയില്‍ അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ദീന് അധ്യക്ഷനായി. യമനിലെ സനാഅ യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഈസ അലി മുഹമ്മദ് അലി അല്‍യമനി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു.
ഡബ്ലിയു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. വിജി പോള്‍, ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ. കെ.ജി ബിജു, കോളജ് സൂപ്രണ്ട് അഷ്റഫ് വാഴയില്‍, ഹിന്ദി വിഭാഗം മേധാവി ഡോ. ഹേമലത, മലയാളം വിഭാഗം മേധാവി ഡോ. ഷഫീഖ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥി ഉസാമത്ത്, ഡോ. യൂസുഫ് നദ് വി , കെ.എച്ച് ഷൈല, മുഹമ്മദ് സഈദ്, കെ. ആസില്‍, വഹാബ് റഹ്മാനി, അബ്ബാസ് വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."