HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണി; ദൗത്യസേന പരിശോധന നടത്തി
backup
December 21 2018 | 03:12 AM
ഗൂഡല്ലൂര്‍: കേരളത്തിലെ വയനാട്, മലപ്പുറം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന നീലഗിരി വനമേഖകളിലെ ഗ്രാമങ്ങളില്‍ ദൗത്യസേന തിരച്ചില്‍ നടത്തി. മലപ്പുറം, വയനാട് ജില്ലകളിലെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പായ സാഹചര്യത്തിലാണ് തിരച്ചില്‍ നടത്തിയത്. ദൗത്യസേനയും സ്പെഷ്യല്‍ പൊലിസും സംയുക്തമായാണ് പരിശോധന നടത്തിയത്. വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പാട്ടവയല്‍, പന്തകാപ്പ്, കൊട്ടടി, മണല്‍വയല്‍ തുടങ്ങിയ ആദിവാസി ഗ്രാമങ്ങളിലാണ് പരിശോധന നടത്തിയത്. ഗ്രാമങ്ങളില്‍ അപരിചിതരുടെ സാന്നിധ്യമുണ്ടായാല്‍ പൊലിസിനെ അറിയിക്കണമെന്ന് കോളനിക്കാര്‍ക്ക് നിര്‍ദേശം നല്കി. ദൗത്യസേനാ മേധാവി ജീവാനന്ദന്, സ്പെഷ്യല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സിദ്ധരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."