HOME
DETAILS
MAL
കോവളം കൊട്ടാരം: ഹരജി തീര്‍പ്പാക്കി
backup
August 10 2017 | 02:08 AM
കൊച്ചി: കോവളം കൊട്ടാരം കോടതിയുത്തരവനുസരിച്ച് വിട്ടുനല്കാത്തതിനെതിരേ കോവളം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ രവിപിള്ള നല്കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കൊട്ടാരം വിട്ടു നല്കാന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെട്ട് ഹരജിക്കാര്‍ക്ക് പ്രശ്നം ഉണ്ടായാല്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമപ്രകാരം കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തത് കോടതി റദ്ദാക്കിയെങ്കിലും ഇവ തിരിച്ചു നല്‍കിയില്ലെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."