മണ്ണട്ടാംപാറ ഷട്ടര്‍; നിര്‍മാണ പ്രവൃത്തിക്ക് ഒച്ചിന്റെ വേഗത
തിരൂരങ്ങാടി: മണ്ണട്ടാംപാറ ഡാം ഷട്ടര്‍ നിര്‍മാണ പ്രവൃത്തിക്ക് ഒച്ചിന്റെ വേഗത. ക്ഷമ നശിച്ച ജനപ്രതിനിധികളും കര്‍ഷകരും സ്ഥലം സന്ദര്‍ശിച്ചു. തകര്‍ന്ന ഷട്ടര്‍ പുനസ്ഥാപിക്കുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന കര്‍ഷകരുടെയും നാട്ടുകാരുടെയും നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം മാസ്റ്ററുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കര്‍ഷകരും മണ്ണട്ടംപാറ സന്ദര്‍ശിച്ചത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ 30 ലക്ഷം രൂപയും ചിലവഴിച്ചാണ് ഷട്ടറിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നത്. ഒരു മാസം മുന്‍പ് തുടങ്ങിയ പ്രവൃത്തിക്ക് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഷട്ടര്‍ പൂര്‍ണമായും അഴിച്ചുമാറ്റുന്ന പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. രണ്ട് പേരാണ് ജോലി ചെയ്യുന്നത്. 2017 ഓഗസ്റ്റ് 30ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെയാണ് പഴകിയ തകര്‍ന്നുവീണത്. ഇത് അറ്റകുറ്റപ്പണിക്കായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനാല്‍ നടന്നില്ല. അതിനിടെ തകര്‍ന്ന് ഷട്ടര്‍ ഈ കാലവര്‍ഷത്തില്‍ ഒഴുകിപ്പോകുകയും ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രേഖയില്‍ മാറ്റം വരുത്തിയാണ് 40 ലക്ഷം രൂപ വകയിരുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സുബൈദ, ഹനീഫ മൂന്നിയൂര്‍, എം മുഹമ്മദ് കുട്ടി മുന്‍ഷി, സി.ടി നാസര്‍, ബാവ വള്ളിക്കുന്ന് എന്നിവരും മറ്റു ജനപ്രതിനിധികളും കര്‍ഷകരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."