സിറിയയില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ പ്രഖ്യാപനം: യു.എസ് പ്രതിരോധ മേധാവി ജിം മാറ്റിസ് രാജിവച്ചു
വാഷിങ്ടണ്‍: സിറിയയില്‍ നിന്ന് സമ്പൂര്‍ണ സേനാ പിന്മാറ്റം പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു. ട്രംപിന്റെ നടപടിക്കെതിരെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വരെ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് ജിം മാറ്റിസിന്റെ അപ്രതീക്ഷിത രാജി.
ഐ.എസിനെ തളച്ചുവെന്നും വിജയം നേടിയെന്നും പറഞ്ഞാണ് സിറിയയില്‍ നിന്ന് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ സിറിയയില്‍ സൈനിക നടപടി പൂര്‍ത്തിയായിട്ടില്ലെന്നാണ് പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും വിശദീകരണം.
സിറിയയില്‍ 2014 ല്‍ വിന്യസിച്ച 2000 സൈനികരെയാണ് പിന്‍വലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. സിറിയയില്‍ സൈന്യം ആദ്യം എത്തിയത് ഐ.എസിനെ തുരത്താനായിരുന്നില്ല. ബഷാറുല്‍ അസദ് ഭരണകൂടത്തിനെതിരെ വിമതര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ നീക്കം. 2015 ലാണ് യു.എസ് സൈന്യം ഐ.എസ് വിരുദ്ധ നീക്കം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."