കരിപ്പൂരില്‍ രണ്ടു യാത്രക്കാരില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: നിസ്കാരവിരിയിലും ബെഡ്ഷീറ്റിലും ഒളിപ്പിച്ചു കടത്തിയ 40 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ഹാശിം അബ്ദുല്ല (24), മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സാക്കീര്‍ ഹുസൈന് (27) എന്നിവരില്‍ നിന്നാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ്് ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടിയത്.
ഇന്നലെ രാവിലെ എട്ടിന് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലിറങ്ങിയത്.
കസ്റ്റംസ് പരിശോധനക്കിടെ സംശയം തോന്നിയ അധികൃതര്‍ രണ്ടു പേരേയും ചോദ്യം ചെയ്ത് ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
നിസ്കാര വിരി(മുസല്ല)യുടെ ഉള്ളില്‍ ഷീറ്റാക്കിയാണ് അബ്ദുല്ല സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ഇയാളില്‍ നിന്ന് 688 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.
ബെഡ്ഷീറ്റിലും, കുട്ടികള്‍ക്കുള്ള വസ്ത്രത്തിന്റെ പെട്ടിയിലുമാണ് സാക്കിര്‍ ഹുസൈന് സ്വര്‍ണം കടത്തിയത്.
ഇയാളില്‍ നിന്ന് 681 ഗ്രാമും കണ്ടെത്തി. പിടികൂടിയ സ്വര്‍ണത്തിന് 40 ലക്ഷം രൂപ വില ലഭിക്കും.
കരിപ്പൂര്‍ കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ എം.സി. രാജേന്ദ്രബാബു, ഡി.എന്‍.പാന്ത്, സൂപ്രണ്ടുമാരായ പി.കെ. ഷാനവാസ്, എസ്.വി.എം. അഷ്റഫ്, ഇന്‍സ്പെക്ടര്‍മാരായ അസീബ് ചേന്നാട്ട്, കപില്‍ സുരൈറ, സത്യവേന്ദ്ര എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."