സമകാലിക വിഷയങ്ങളില്‍ മതപണ്ഡിതര്‍ ക്രിയാത്മകമായി ഇടപെടണം: സാദിഖലി തങ്ങള്‍
മലപ്പുറം: മതപണ്ഡിതര്‍ സമകാലിക വിഷയത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം കാളമ്പാടി കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സ് 30-ാം വാര്‍ഷിക സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിതരുടെ ഇടപെടലുകളാണ് ഇന്നു കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസ പുരോഗതികളുടെ പിന്നിലെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.
കാളമ്പാടി മഖാം സിയാറത്തിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മതപ്രഭാഷണം നടത്തി. സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുര്‍റഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, കാടാമ്പുഴ മൂസ ഹാജി, പാലത്തായ് മൊയ്തു ഹാജി, അബ്ദുര്‍റഹീം ബാഖവി കൂട്ടിലങ്ങാടി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.വി മുസ്തഫ ഇരുമ്പുഴി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അലി ഫൈസി പാവണ്ണ, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഹസ്സന്‍ ഫൈസി കാച്ചിനിക്കാട്, ചെറീദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്നു നടക്കുന്ന ബുര്‍ദ ആസ്വാദന സദസ് സയ്യിദ് ശമീറലി ശിഹാബ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, ഹൈദര്‍ ഫൈസി കാളമ്പാടി, നൂര്‍ മുഹമ്മദ് ഫൈസി ചുങ്കത്തറ, മുസ്തഫ ഫൈസി അമരമ്പലം, റഷീദ് ഫൈസി നാട്ടുകല്ല് തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."