ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട 180 ദിവസം വരെ സൗജന്യ താമസാനുമതി
ദോഹ: ഇന്ത്യയുള്‍പ്പെടെ 80 രാജ്യക്കാര്‍ക്ക് ഇനി ഖത്തറില്‍ വിസയില്ലാതെ പ്രവേശിക്കാം. പദ്ധതി എത്രയും വേഗം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയെ കൂടാതെ ബ്രിട്ടന്‍, യു.എസ്.എ, കാനഡ, ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഖത്തര്‍ പുറത്തുവിട്ട പട്ടികയില്‍പ്പെടും. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ ഖത്തറിലെത്താന്‍ വിസയെടുക്കുകയോ ഇതിനുള്ള ഫീസ് അടയ്ക്കുകയോ വേണ്ട. ഒന്നിലധികം പ്രവേശനത്തിനും പണം ഈടാക്കില്ല. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയെങ്കിലും വേണമെന്നാണ് പ്രധാന നിബന്ധന. റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാണ്.
വിസയില്ലാതെ 180 ദിവസമാണ് പരമാവധി തങ്ങാനാകുക. മള്‍ട്ടിപ്പിള്‍ എന്‍ട്രിക്കാര്‍ക്ക് 90 ദിവസം തങ്ങാം.
90 ദിവസക്കാര്‍ക്ക് 30 ദിവസംകൂടി നീട്ടാനും അനുമതിയുണ്ടാകും. 80 രാജ്യങ്ങളില്‍ ചില രാജ്യക്കാര്‍ക്ക് പ്രത്യേക ആനുകൂല്യവുമുണ്ട്. 33 രാജ്യക്കാര്‍ക്കാണ് 180 ദിവസത്തെ താമസ ആനുകൂല്യം ലഭിക്കുക. 47 രാജ്യക്കാര്‍ക്ക് 30 ദിവസമേ സൗജന്യ പ്രവേശനമുള്ളൂ.
സഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ടൂറിസം സാധ്യത വിപുലപ്പെടുത്താനാണ് പദ്ധതിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ആക്ടിങ് ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്‌റാഹിം പറഞ്ഞു.
2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിസ്റ്റ് വിസ അനുവദിച്ചിരുന്നു. വിസയില്ലാതെ നാലു ദിവസം (96 മണിക്കൂര്‍) രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുന്നതായിരുന്നു ഇത്. 2022 ലെ ലോകകപ്പിന് വേദിയാകുന്ന ഖത്തറിലേക്ക് കായികപ്രേമികള്‍ക്കും ഇനി വിസയില്ലാതെ എത്താനാകും.
180 ദിവസത്തെ പ്രവേശന അനുമതിയുള്ള രാജ്യങ്ങള്‍:
ആസ്ട്രിയ, ബഹാമാസ്, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എസ്‌റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലന്‍ഡ്, ഇറ്റലി, ലാത്വിയ, ലിച്ച്‌റ്റെന്‍സ്റ്റീന്‍, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, സീഷെല്‍സ്, സ്ലോവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, തുര്‍ക്കി.
30ദിവസത്തെ പ്രവേശന അനുമതിയുള്ള രാജ്യങ്ങള്‍:
ഇന്ത്യ, അന്‍ഡോറ, അര്‍ജന്റീന, ആസ്‌ത്രേലിയ, അസര്‍ബൈജാന്‍, ബെലാറസ്, ബൊളീവിയ, ബ്രസീല്‍, ബ്രൂണെ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്്റ്റാറിക്ക, ക്യൂബ, ഇക്വഡോര്‍, ജോര്‍ജിയ, ഗയാന, ഹോങ്കോങ്, ഇന്തോനീസ്യ, അയര്‍ലന്‍ഡ്, ജപ്പാന്‍, കസാഖിസ്താന്‍, ലബ്‌നാന്‍, മാഴ്‌സിഡോണിയ, മലേസ്യ, മാലദ്വീപുകള്‍, മെക്‌സിക്കോ, മോള്‍ഡോവ, മൊണാകോ, ന്യൂസിലന്‍ഡ്, പനാമ, പരാഗ്വെ, പെറു, റഷ്യ, സാന്‍ മാരിനോ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സുറിനെയിം, തായ്‌ലന്‍ഡ്, ഉക്രെയ്ന്‍, യുകെ, അമേരിക്ക, ഉറുഗ്വെ, വത്തിക്കാന്‍ സിറ്റി, വെനസ്വേല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."