കര്‍മഭൂമിയില്‍ അന്ത്യവിശ്രമം
മുഷ്താഖ് കൊടിഞ്ഞി
അത്തിപ്പറ്റ: കര്‍മചരിത്രംകൊണ്ടു മാതൃക സമ്മാനിച്ചു മടങ്ങിയ അത്തിപ്പറ്റ ഉസ്താദിനു കര്‍മഭൂമിയില്‍ അന്ത്യവിശ്രമം. അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹിന്റെ മുറ്റത്തു പള്ളിയോടു ചേര്‍ന്നാണ് ഉസ്താദിനു ഖബ്‌റൊരുക്കിയത്. ആത്മീയ സംഗമങ്ങളും തസ്വവ്വുഫ് ജ്ഞാന ഗവേഷണ പഠനങ്ങളും വൈജ്ഞാനിക സംരംഭങ്ങളുമായി അത്തിപ്പറ്റ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു ഫത്ഹുല്‍ ഫത്താഹ് സെന്ററിന്റെ ആരംഭം.
ഫത്ഹുല്‍ ഫത്താഹില്‍ ഉസ്താദിനെ കാണാനും പ്രാര്‍ഥനാ സദസുകളില്‍ പങ്കെടുക്കാനും ആയിരങ്ങളാണ് എത്താറുള്ളത്. ഉന്നത പഠനകേന്ദ്രമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ആഴ്ചതോറുമുള്ള വ്യത്യസ്ത ആത്മീയ മജ്‌ലിസുകളും ഇവിടെ നിലവിലുണ്ട്. ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഫ്ത്ഹുല്‍ ഫത്താഹിനോടു ചേര്‍ന്നു മൂന്നര സെന്റ് സ്ഥലം മക്കളായ അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി എന്നിവര്‍ സ്വന്തമായി വാങ്ങിയിരുന്നു. ഈ സ്ഥലത്താണ് ഉസ്താദിനായി ഖബ്ര്‍ ഒരുക്കിയത്.
ഉസ്താദിന്റെ നിര്യാണ വാര്‍ത്തയറിഞ്ഞ് അത്തിപ്പറ്റയും പരിസരപ്രദേശങ്ങളും ജനനിബിഢമായിരുന്നു. അര്‍ധരാത്രിയും വന്‍ ജനക്കൂട്ടമാണ് ഉസ്താദിനെ അവസാനമായി ഒരുനോക്കു കാണാനും ജനാസ നിസ്‌കരിക്കാനുമായി എത്തിച്ചേര്‍ന്നത്.
ഖബറടക്കത്തോടനുബന്ധിച്ച പ്രാര്‍ഥനയ്ക്കു സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു. സയ്യിദ് ആബിദ് ഹുസെന്‍ തങ്ങള്‍ എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. ശേഷം നടന്ന അനുസ്മരണ സംഗമത്തില്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വി.പി പൂക്കോയ തങ്ങള്‍ ബാ അലവി, സി.പി സൈതലവി, യു. കുഞ്ഞാലി മുസ്‌ലിയാര്‍, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇ.കെ മൊയ്്തീന്‍ ഹാജി, എസ്. ഹമീദ് ഹാജി, സി.പി ഹംസ ഹാജി സംസാരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ വൈകിട്ട് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ വസതിയും ഖബ്‌റിടവും സന്ദര്‍ശിച്ചു.
63 തവണകളായി ജനലക്ഷങ്ങള്‍ പങ്കെടുത്ത മയ്യിത്ത് നിസ്‌കാരം
അത്തിപ്പറ്റ: 63 തവണകളിലായി അത്തിപ്പറ്റ ഉസ്താദിനു വേണ്ടി നടന്ന ജനാസ നിസ്‌കാരത്തില്‍ പങ്കെടുത്തതു ജനലക്ഷങ്ങള്‍. ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ട ഉസ്താദിന്റെ ജനാസ കുളിപ്പിച്ചതിനു ശേഷം രണ്ടോടെ തന്നെ ഫത്ഹുല്‍ ഫത്താഹില്‍ നിസ്‌കാരം തുടങ്ങിയിരുന്നു.
ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാലമായ സ്ഥലത്തു മിനുട്ടുകള്‍ മാത്രം ഇടവിട്ട് നടന്ന മയ്യിത്ത് നിസ്‌കാരങ്ങളില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. ആദ്യ ജനാസ നിസ്‌കാരത്തിനു പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. രാത്രി പതിനൊന്നിനു മുന്‍പായി 28 തവണകളായി നടന്ന നിസ്‌കാരങ്ങള്‍ക്കു സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, എ. മരക്കാര്‍ ഫൈസി നിറമരുതൂര്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ കൊളമംഗലം, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ബഷീര്‍ ഫൈസി ദേശമംഗലം, ഹൈദരലി മുസ്‌ലിയാര്‍ (സഹോദരന്‍), എ.വി അബൂബക്കര്‍ ഖാസിമി, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം എന്നിവര്‍ നേതൃത്വം നല്‍കി.
രാത്രി 11 മുതല്‍ പുലര്‍ച്ചെ സുബ്ഹി വരെ നടന്ന നിസ്‌കാരങ്ങള്‍ക്കു സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹ്‌യിദ്ദീന്‍ വാഫി അത്തിപ്പറ്റ, ബഷീര്‍ ബാഖവി പൊന്‍മള, അബ്ദുല്‍ ലത്വീഫ് ഹൈതമി, സൈതാലിക്കുട്ടി ഫൈസി കോറാട്, സയ്യിദ് മുഖ്താര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ശിഹാബ് തങ്ങള്‍ പൊന്‍മുണ്ടം, ആലുവായ് മന്‍സൂര്‍ ഹാജി, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട, യൂസുഫ് ബാഖവി കൊടുവള്ളി, അബ്ദുല്ല ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂര്‍, ഹാഫിള് ഫാറൂഖ് വാഫി പാറന്നൂര്‍, യു.കെ അബ്ദുല്‍ ലത്വീഫ് മൗലവി, ഉമര്‍ മുസ്‌ലിയാര്‍ തനിയാംപുറം, ചാവക്കാട് ഉസ്താദ്, അബൂബക്കര്‍ അത്തിപ്പറ്റ, മുനീര്‍ ഹുദവി വിളയില്‍, സഅദ് അത്തിപ്പറ്റ, അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി, അബ്ദുല്‍ മജീദ് റഹീമി, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍,നവാസ് മന്നാനി, അബ്ദുല്‍ ഹക്കീം റഹീമി എന്നിവര്‍ നേതൃത്വം നല്‍കി.
രാവിലെ ആറിനു ശേഷം നടന്ന നിസ്‌കാരങ്ങള്‍ക്കു ഹാഫിള് മുഈനുദ്ദീന്‍, സുലൈമാന്‍ ലത്വീഫി, നൗഷാദ് ബാഖവി, സിംസാറുല്‍ ഹഖ് ഹുദവി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അവസാന നിസ്‌കാരത്തിനു സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പള്ളിയില്‍വച്ചു നടന്ന മയ്യിത്ത് നിസ്‌കാരത്തിനു അബ്ദുല്‍ വാഹിദ് മുസ്്‌ലിയാര്‍ അത്തിപ്പറ്റ നേതൃത്വം നല്‍കി.
മറഞ്ഞത് ഒരു നാടിന്റെ ആത്മീയ ശോഭ
റഹീം വെട്ടിക്കാടന്‍
കാടാമ്പുഴ: പത്തായക്കല്ലും മരവട്ടവും ഉള്‍ക്കൊള്ളുന്ന നാടിന് ആത്മീയ ശോഭ പകര്‍ന്നുനല്‍കിയ മഹാനായിരുന്നു അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍. മനുഷ്യവാസമില്ലാത്ത, വന്യജീവികളുടെ സൈ്വര്യവിഹാരകേന്ദ്രമായ മരവട്ടത്തിന്റെ കിഴക്കു പ്രദേശമായ ഈന്തുംകുണ്ട് എന്ന വിശാലമായ പാറപ്പുറം 'അനുഗ്രഹീത താഴ്‌വര'യാക്കിമാറ്റിയത് അദ്ദേഹമാണ്.
ഗ്രെയ്‌സ്‌വാലി എന്ന നാമത്തില്‍ ആ പ്രദേശത്തെ സ്വലാത്തുകളും ദിക്‌റ്-ദുആ മജ്‌ലിസുകളും സജീവമായ അനുഗ്രഹീത മണ്ണാക്കിമാറ്റി ആ സൂഫീവര്യന്‍. ഇതോടെ മയിലുകളെ കാണാനും സായാഹ്നങ്ങളില്‍ പ്രകൃതിഭംഗി ആസ്വദിക്കാനുമായി യുവാക്കളടക്കം എത്തിയിരുന്ന മേഖലയില്‍ ആത്മീയ-വൈജ്ഞാനിക ലക്ഷ്യങ്ങളുമായി നാടിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ സ്ഥിരമായെത്തിത്തുടങ്ങി.
2003ല്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇവിടെ അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കുന്ന അല്‍ ഐന്‍ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരു വിദ്യാഭ്യാസ സമുച്ചയത്തിനും മസ്ജിദിനുമായി തറക്കല്ലിട്ടത്. മസ്ജിദുല്‍ ഫത്താഹ് സജീവമായതോടെ വെള്ളിയാഴ്ചകളില്‍ സുബ്ഹി നിസ്‌കാരാനന്തരം സ്വലാത്ത് മജ്‌ലിസും ആരംഭിച്ചു. ഈ മസ്ജിദ് കേന്ദ്രീകരിച്ചായിരുന്നു ഇവിടത്തെ ആത്മീയ വിപ്ലവം സാധ്യമായത്.
ഒരു വര്‍ഷത്തിനകം പബ്ലിക് സ്‌കൂളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി 2004ല്‍ പബ്ലിക് സ്‌കൂളിന്റെയും മറ്റും ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. 2008ല്‍ വാഫി കോളജ്, 2016ല്‍ വഫിയ്യ കോളജ് എന്നിവ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സമൂഹത്തിനു സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."