ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ജീവിക്കുന്നത് അരക്ഷിതാവസ്ഥയില്‍- ഹാമിദ് അന്‍സാരി
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിങ്ങള്‍ ഉത്കണ്ഠയും അരക്ഷിതാവസ്ഥയും നിറഞ്ഞ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഉപരാഷ്ട്രപതി സ്ഥാനമൊഴിയുന്നതിന് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.
രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹത്തിന്റെ മന്ത്രി സഭാംഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
' രാജ്യംസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയെന്നത് പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണ്. എല്ലാ പ്രശ്‌നങ്ങല്‍ക്കും എപ്പോഴും ഒരു കാരണവും വിശദീകരണവുമുണ്ടാവും. ഇപ്പോഴിത് നീതിന്യായത്തിന്റഎ കാര്യമാണ്. അവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ അംഗീകരിക്കുകയെന്നാല്‍ അവരുടെ പ്രവൃത്തിയും അതിന്റെ കാരണങ്ങളും അംഗീകരിക്കുക എന്നാണര്‍ഥം'- സംഭവങ്ങളില്‍ സര്‍ക്കാറിന്റെ പ്രതികരണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഘര്‍ വാപ്പസിയും ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുകയാണ്. രാജ്യത്തെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യം കൂടിയാണ് അത് കാണിക്കുന്നത്. മുസ് ലിങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അവരില്‍ കൂടുതല്‍ ഭീതിയും അരക്ഷിത ബോധവും നിറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയിലാണ് ഈ അവസ്ഥ കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."