HOME
DETAILS
MAL
തടയണ നിര്‍മാണം പൂര്‍ത്തിയായില്ല; കര്‍ഷകര്‍ ദുരിതത്തില്‍
backup
December 21 2018 | 06:12 AM
കൊളച്ചേരി: നണിയൂര്‍ വയലില്‍ ഉപ്പുവെള്ളം കയറുന്നതു തടയാന്‍ നിര്‍മിക്കുന്ന തടയണയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. നിര്‍മാണ പ്രവൃത്തിയുടെ തൊണ്ണൂറു ശതമാനം ജോലിയും പൂര്‍ത്തിയായി. ഇനി പലകയിടുന്ന പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്.
പലകയിട്ട് വെള്ളം തടഞ്ഞുനിര്ത്താത്തതിനാല് 15 ഏക്കറോളം നെല്‍കൃഷിയും 10 എക്കറോളം പച്ചക്കറി കര്‍ഷകരും ദുരിതത്തിലാണ്. എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു തടയണ നിര്‍മാണം. അടിയന്തരമായി പണിപൂര്‍ത്തീകരിച്ചു തങ്ങളുടെ ദുരിതമകറ്റണമെന്നാണു കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."