പോസ് ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍; ഫോട്ടോഗ്രാഫറായി ജില്ലാ പൊലിസ് മേധാവി
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ പോസ് ചെയ്തപ്പോള്‍ ഫോട്ടോഗ്രാഫറായി ജില്ലാ പൊലിസ് മേധാവി. നെഹ്‌റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റിയും ആലപ്പുഴ പ്രസ് ക്ലബും സംയുക്തമായി നഗരചത്വരത്തിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കാഴ്ച' ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന വേദിയിലാണ് ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന്‍ ഫോട്ടോഗ്രാഫറായത്.
പ്രദര്‍ശന ചിത്രങ്ങള്‍ക്കൊപ്പം നിന്ന മാധ്യമപ്രവര്‍ത്തകരുടെ ചിത്രം കാമറയില്‍ പകര്‍ത്തിയാണ് ജില്ലാ പൊലിസ് മേധാവി ഉദ്ഘാടനം നിര്‍വഹിച്ചത്. വള്ളംകളി ലോകമാകെ എത്തിക്കാന്‍ മാധ്യമങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, പ്രസ്‌ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, പബ്ലിസിറ്റി കമ്മിറ്റിയംഗം അബ്ദുല്‍ സലാം ലബ്ബ, റജി ചെറിയാന്‍, സി. ബിജു പ്രസംഗിച്ചു.നെഹ്‌റു ട്രോഫിയടക്കം ജില്ലയിലെ വിവിധ വള്ളംകളി മത്സരങ്ങളിലെ അപൂര്‍വചിത്രങ്ങളും ആലപ്പുഴയുടെ മനോഹര ചിത്രങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന 'കാഴ്ച' പ്രദര്‍ശനം ഓഗസ്റ്റ് 11ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."