അരൂരില്‍ പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനം: കുടുംബശീ, ആശാപ്രവര്‍ത്തകര്‍ രംഗത്ത്
അരൂര്‍: പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന മാലിന്യത്തില്‍നിന്നുള്ള സ്വാതന്ത്ര്യം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അരൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ അവലോകനയോഗം നടത്തി.
പ്രസിഡന്റ് ബി.രത്നമ്മ യോഗം ഉദ്ഘാടനം ചെയ്തു. 15 ന് നടക്കുന്ന വാര്‍ഡുതല യോഗങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് യോഗം നടത്തിയത്. കുടുംബശ്രീകള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ വേതനം പഞ്ചായത്ത് നല്‍കും.
കഴുകി ശുചീകരിച്ച് സൂക്ഷിച്ചു വെക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വീടുകളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ പ്രത്യേകം പാത്രങ്ങളിലാക്കി സംസ്ക്കരണ സ്ഥലത്ത് എത്തിക്കുന്നതാണ് പദ്ധതി. വീടുകളില്‍ എത്തുന്ന കിറ്റുകള്‍ കുറക്കുന്നതിന് പല പഞ്ചായത്തുകളും പ്ലാസ്റ്റിക്ക് നിരോധിച്ചെങ്കിലും അതിന് ഫലപ്രദമായ ഗുണം ലഭിച്ചില്ല.
ഇത് മനസിലാക്കിയ സര്‍ക്കാര്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് സംസ്കരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിക്കുന്നതിന് പദ്ധതിയിട്ടത്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പ്ലാസ്റ്റിക്ക് ശേഖരിച്ച് സംസ്ക്കരിക്കുന്നതിന് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. യോഗത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.എംസജിത അധ്യക്ഷയായിരുന്നു.
എ.എ.അലക്സ്, ഉഷാ അഗസ്റ്റിന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീറ്റര്‍ ഡാമിയല്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ അലിയാര് ക്ലാസ് എടുത്തു. കുടുംബശീ, ആശാപ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."