അഹമ്മദ് പട്ടേലിന്റെ വിജയം ബി.ജെ.പിക്ക് കനത്ത തിരിച്ചടി: എം. ലിജു
ആലപ്പുഴ: അധികാരവും പണവും ഭീഷണിയും ഉപയോഗിച്ച് ഇന്ത്യന്‍ ജനതയെ കാല്‍ചുവട്ടിലാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിനുള്ള തിരിച്ചടിയാണ് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിലെ ശ്രീ. അഹമ്മദ് പട്ടേലിന്റെ വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം. ലിജു വ്യക്തമാക്കി. എം.എല്‍.എമാരെ പണം കൊണ്ടും ദു:സ്വാധീനത്തിലൂടെയും കൂറുമാറ്റി അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്തുവാനുള്ള അമിത്ഷായുടെ ശ്രമമാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്.
രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ ശുഭസൂചനയാണ് അഹമ്മദ് പട്ടേലിന്റെ വിജയം.
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പട്ടണത്തില്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്ന് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ഭാരവാഹികളായ ജി.സഞ്ജീവ് ഭട്ട്, ടി.സുബ്രഹ്മണ്യദാസ്, സുനില്‍ ജോര്‍ജ്, ടി.വി.രാജന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, സിറിയക് ജേക്കബ്, ബഷീര്‍ കോയാപറമമ്പില്‍, പി.രാജേന്ദ്രന്‍, എം.കെ.നിസാര്‍, ആര്‍. ആംജിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."