ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ക്വിറ്റ് ലിക്കര്‍ മുദ്രാവാക്യവുമായി മദ്യശാലക്കെതിരേ പ്രതിഷേധം
മട്ടാഞ്ചേരി: ബിവറേജസ് കോര്‍പറേഷന്‍ പുതുതായി ആരംഭിക്കുന്ന ചുള്ളിക്കല്‍ മദ്യശാലക്കെതിരേ കൊച്ചിയിലെ സാംസ്‌കാരിക നായകര്‍ ക്വിറ്റ് ഇന്ത്യദിനത്തില്‍ ക്വിറ്റ് ലിക്കര്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ കൂട്ടായ്മ നടത്തി. രണ്ട് ആതുരാലയങ്ങള്‍, വ്യത്യസ്ത മത വിഭാഗങ്ങളുടെ മൂന്ന് ആരാധനാലയങ്ങള്‍, രണ്ട് വിദ്യാലയങ്ങള്‍ ,സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവക്ക് സമീപമാണ് നിയമങ്ങള്‍ കാറ്റില്‍ പരത്തി കൊണ്ട് മദ്യ വില്‍പനശാല തുടങ്ങുന്നത്. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി മദ്യശാലക്കെതിരേ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരം നടന്നു വരികയാണെങ്കിലും അധികൃതര്‍ മദ്യശാല പിന്‍വലിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല. സമരം തുടങ്ങിയ ആദ്യ ദിവസം സമരം ഉദ്ഘാടനം ചെയ്ത സ്ഥലം എം.എല്‍.എ മദ്യശാല ഇവിടെ തുറക്കില്ലായെന്ന് സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പിന്‍മാറാന്‍ തയ്യാറായിട്ടല്ല.
പത്മശ്രീ പുരസ്‌കാര ജേതാവ് എന്‍ പുരുഷോത്തമ മല്ലയ്യ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും എ.ഐ.സി.സി അംഗവുമായ എന്‍.കെ.എ ലത്തീഫ് , സിനിമാ താരം കലാഭവന്‍ ഹനീഫ്, പിന്നണി ഗായകന്‍ അഫ്‌സല്‍, എം.എം സലീം, ഡോ. പി.എം മുരളീധരന്‍ , എം.എ അബൂബക്കര്‍, ഐ.ടി ജോസഫ്, കെ.എ ഹുസൈന്‍, സുല്‍ഫത്ത് ബഷീര്‍, പള്ളുരുത്തി സുബൈര്‍, കെ.ജെയ്‌നി, എന്‍.കെ.എം ഷരീഫ്, ടോമി ചെട്ടി പറമ്പില്‍, ഹസന്‍ നാസിര്‍, കെ.എം ഹസ്സന്‍, മുഹമ്മദ് ജെറീസ് , പി.എം സഗീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."