HOME
DETAILS

വനംമന്ത്രിയുടെ നാട്ടില്‍ വന്യ മൃഗശല്യത്തിന് പരിഹാരമില്ല; ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജനജീവിതം ദുസ്സഹം

  
backup
December 21 2018 | 07:12 AM

%e0%b4%b5%e0%b4%a8%e0%b4%82%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

കെ.കെ ബാബു


പുനലൂര്‍: വന്യമൃഗങ്ങളുടെ ശല്യത്തില്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ കര്‍ഷകരും നാട്ടുകാരും ദുരിതത്തില്‍. വനംമന്ത്രി കെ.രാജുവിന്റെ മണ്ഡലമായ പുനലൂരിലെ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ ജനങ്ങളാണ് വന്യമൃഗശല്യത്താല്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. വനം മന്ത്രിയുടെ നാടായിട്ടു പോലും പരിഹരിക്കാന്‍ നടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വനംവകുപ്പ് സോളാര്‍വേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സോളാര്‍വേലി സ്ഥാപിച്ചിടത്ത് നാശത്തിലായിട്ട് നന്നാക്കാന്‍ പോലും നടപടികളുമില്ല. പുലി ഭീതിയില്‍ സന്ധ്യ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങുവാനാകുന്നില്ല. പുലികള്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നുന്നത് പതിവായി. ബുധനാഴ്ച പുലര്‍ച്ചെ 4.30യോടെ മാമ്പഴത്തറ അയണിവിള വീട്ടില്‍ മണിയുടെ പശുവിനെ കടിച്ച് കൊന്നതാണ് അവസാന സംഭവം. കുറെ ദിവസം മുന്‍പ് റോസ്മല കുന്നില്‍ വീട്ടില്‍ മണിയന്റെ വളര്‍ത്തുനായയെയും പുലി പിടിച്ചിരുന്നു. ആനയിറങ്ങുന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും നാശനഷ്ടങ്ങള്‍ക്ക് കുറവില്ല. കുരങ്ങും പന്നിയും മലയണ്ണാനും മയിലും കര്‍ഷകരെ ദ്രോഹിക്കുന്നത് പതിവായതോടെ കൃഷി അവതാളത്തിലാണ്. സന്ധ്യ കഴിഞ്ഞാല്‍ കാട്ടുപന്നികള്‍ വളര്‍ത്തുമൃഗങ്ങളെപ്പോലെ തലങ്ങും വിലങ്ങും റോഡിലും കൃഷിയിടത്തിലും സജീവമാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം കര്‍ഷകരെ അക്രമിക്കുകയും പതിവായി. മലയോര ഗ്രാമങ്ങളില്‍ പുലിയെ കാണാത്തവര്‍ ചുരുക്കമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഡസനോളം നായകളെയും അത്ര തന്നെ ആടുകളെയും ഉള്‍പ്പെടെ കൊന്നിട്ടുണ്ട്.
കാര്‍ഷിക വിളകളാല്‍ സമ്പന്നമായ കൃഷിയിടങ്ങളെല്ലാം കാടുമൂടിയ നിലയിലാണ്. ഒരു കാലത്ത് വാഴയും തെങ്ങും കവുങ്ങും കപ്പയും കാച്ചിലും ചേമ്പും ചേന കൃഷിയുമെല്ലാം മലയോരത്ത് സജീവമായിരുന്നു. ഇന്ന് ഇത് പേരിനു മാത്രമായി. തെങ്ങിലെയും കവുങ്ങിലേയും വിളകള്‍ മലയണ്ണാനും കുരങ്ങുകളുമാണ് വ്യാപകമായി നശിപ്പിക്കുന്നത്. കരകൃഷിയെല്ലാം കാട്ടുപന്നികളാണ് നശിപ്പിക്കുന്നത്. വാഴയടക്കമുള്ള കൃഷികള്‍ കിളിര്‍ത്ത് വരുമ്പോഴേക്ക് മയിലും മറ്റും ചേര്‍ന്ന് ഇതിന്റെ കിളിച്ചു വരുന്ന നാമ്പുകള്‍ കൊത്തിത്തിന്നുകയാണ്.
ഭക്ഷണം ലഭിക്കാത്ത പക്ഷം കുരങ്ങുകള്‍ കൂട്ടത്തോടെ വീടുകളിലേക്ക് കയറിത്തുടങ്ങും. മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കി അകത്തു കയറിയാണ് ആഹാരസാധനങ്ങളടക്കം കൈക്കലാക്കുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അക്രമത്തിന് മുതിരുമെന്നതിനാല്‍ സഹിക്കുകയേ തരമുള്ളൂ. വന്യമൃഗങ്ങളുടെ ശല്യം കൂടിയതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞതോടെ പലവിധ ചര്‍ച്ചകളും നടന്നെങ്കിലും നടപടികള്‍ മാത്രമുണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്. പന്നിക്ക് വച്ച കുരുക്കില്‍ പുലി വീണ് ചത്ത സംഭവങ്ങള്‍ വരെയുണ്ട്. വനാതിര്‍ത്തികളില്‍ സോളാര്‍ വേലികളും കമ്പിവേലികളും സ്ഥാപിച്ചാല്‍ ഒരു പരിധി വരെ വന്യമൃഗശല്യം കുറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  24 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  24 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  24 days ago