കണ്ണൂര്‍ മെഡിക്കല്‍ കോളജ്: കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 2016-17 വര്‍ഷം സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ഥികളില്‍ നിന്നു പണംവാങ്ങിയതിനും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയില്ലെന്ന പരാതിയിലും കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പൊലിസിനോട് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് നിര്‍ദേശം. ഇക്കാര്യം നിയമസഭയില്‍ ഒരു സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
പൊലിസ് നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജ് അധികൃതര്‍ പ്രവേശന മേല്‍നോട്ട സമിതിയായ ജയിംസ് കമ്മിഷനു നല്കിയ ഇരുപതു രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി സി.ഐ കെ.വി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടിച്ചെടുത്തു.
സ്ഥാപനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില രേഖകള്‍ അഞ്ചരക്കണ്ടി രജിസ്ട്രാര്‍ ഓഫിസില്‍ നിന്നു പൊലിസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് മുന്‍ ചെയര്മാനടക്കമുള്ളവര് ഇപ്പോള്‍ വിദേശത്താണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."