പട്ടേലിന്റെ വിജയം മോദിക്കും അമിത്ഷായ്ക്കും ഏറ്റ തിരിച്ചടി: യു.ഡി.എഫ്
കണ്ണൂര്‍: ജനാധിപത്യ സംവിധാനങ്ങളെ കശാപ്പു ചെയ്യുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും കിട്ടിയ കനത്ത ആഘാതമാണ് ഗുജറാത്ത് രാജ്യസഭാ തെരെഞ്ഞെടുപ്പിലെ അഹമ്മദ് പട്ടേലിന്റെ വിജയമെന്ന് ജില്ലാ യു.ഡി.എഫ് നേതൃയോഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ 19ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തും. ജി.എസ്.ടിയുടെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും യോഗം വിലയിരുത്തി. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം താറുമാറാവുകയാണെന്നും പനിമരണത്താല് ജനങ്ങള്‍ മരിക്കുന്നത് നിസഹായയാ യി നോക്കിനില്ക്കുന്ന ആരോഗ്യ മന്ത്രി രാജിവച്ച് ഒഴിയണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്മാന് പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി, സതീശന് പച്ചേനി, കെ.പി മോഹനന്, കെ. സുരേന്ദ്രന്, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, അബ്ദുല്‍ കരീം ചേലേരി, വത്സന് അത്തിക്കല്‍, പി. കുഞ്ഞുമുഹമ്മദ്, പി. രാഹുലന്, വി.പി വമ്പന്‍, സുരേഷ് ബാബു എളയാവൂര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."