ഓണം: എക്സൈസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു
തിരുവനന്തപുരം: ജില്ലയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനവും വിപണനവും തടയുന്നതിന് എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. സെപ്റ്റംബര്‍ 10 വരെ സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ആയി പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. ചന്ദ്രപാലന്‍ അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിന് പുറമേ താലൂക്ക് തലത്തില്‍ രൂപീകരിച്ച സ്ട്രൈക്കിങ് ഫോഴ്സ്, ബാര്‍ ഹോട്ടലുകള്‍, ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിര്‍ത്തി വഴിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പട്രോളിങ് കര്‍ശനമാക്കും. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരാതികള്‍ താഴെക്കാണുന്ന നമ്പറുകളില്‍ അറിയിക്കാം.
വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍: ജില്ലാ കണ്ട്രോള് റൂം (ടോള്‍ ഫ്രീ നമ്പര്‍: 18004251727), 0471 2473149, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, തിരുവനന്തപുരം - 0471 2312418.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."