ഫാസിസ്റ്റ് വിരുദ്ധ റാലിയും സംഗമവും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: ഫാഷിസ്റ്റ് കൊലവിളി, മതേതര ഇന്ത്യ കാവലിരിക്കുക എന്ന പ്രമേയത്തില്‍ കെ.എം.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തി വന്ന കാംപെയിന്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ബഹുജന റാലിയോടെയും സംഗമത്തോടെയും സമാപിക്കും. വൈകിട്ട് 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. റാലിക്കുശേഷം വൈകിട്ട് 5.30ന് പുത്തരിക്കണ്ടം ഇ.കെ നായനാര്‍ പാര്‍ക്കില്‍ കെ.എം.വൈ.എഫ് പ്രസിഡന്റ് കെ.എഫ്. മുഹമ്മദ് അസ്‌ലം മൗലവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമം മുന്‍കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും.
കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, വി.ടി ബലറാം എം.എല്‍.എ, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി, ഡോ. കെ. അംബുജാക്ഷന്‍, വര്‍ക്കല രാജ്, പള്ളിയ്ക്കല്‍ തുളസീധരന്‍, പാങ്ങോട് എ. കമറുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിക്കും. കാംപെയിന്റെ ഭാഗമായി സെമിനാറുകള്‍, ധര്‍ണകള്‍, മാനവിക സംഗമങ്ങള്‍, പ്രക്ഷോഭജാഥകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ സംസ്ഥാനത്തുടനീളം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."