HOME
DETAILS

ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുത്തു

  
backup
August 10, 2017 | 9:00 AM

9676845378-2

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍. ഇന്ന് ഉച്ചയോടെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്.

മാധ്യമങ്ങളും പൊലിസ് ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢലോചന നടത്തി. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല.
അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായി ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്. അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. നാളെയാണ് ജാമ്യഹരജി കോടതി പരിഗണിക്കുക.

നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ വൈശാഖ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പൊലിസ് ക്ലബ്ബില്‍ വെച്ചാണ് വൈശാഖിന്റെ മൊഴിയെടുത്തത്. ദിലീപ് അഭിനയിച്ച വൈശാഖ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയിരുന്നു. ഇതിനെ കുറിച്ച് അറിയുന്നതിനാണ് വൈശാഖിനെ വിളിച്ചതെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പടക്കംപൊട്ടി വിദ്യാര്‍ഥിയുടെ മരണം: പടക്കം പൊട്ടിച്ചത് സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച്, യൂട്യൂബ് നോക്കി ചെയ്തതെന്ന് സൂചന; മരണ കാരണം പാത്രത്തിന്റെ ചീളുകള്‍ ശരീരത്തില്‍ തുളച്ചുകയറിതെന്ന്

Kerala
  •  7 days ago
No Image

കോഴിക്കോട് പള്ളിമുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

വിഴിഞ്ഞത്തെ കൊലപാതകം: സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു

Kerala
  •  7 days ago
No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  7 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  7 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  7 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  7 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  7 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  7 days ago