HOME
DETAILS
MAL
ഹനുമാന് ജാട്ട് വിഭാഗക്കാരനെന്ന് ബി.ജെ.പി നേതാവ്
backup
December 21 2018 | 18:12 PM
ലഖ്നൗ: ഹനുമാന്റെ സമുദായത്തെച്ചൊല്ലി ഉത്തര്‍പ്രദേശില്‍ വിവാദം പുകയുന്നു. ഹനുമാന് ജാട്ട് വിഭാഗക്കാരനായിരുന്നെന്ന് ബി.ജെ.പി നേതാവ്. ഉത്തര്‍പ്രദേശ് മന്ത്രിയായ ലക്ഷ്മി നാരായണ്‍ ചൗധരിയാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. എല്ലാ പ്രശ്നങ്ങളിലും എടുത്തുചാടുന്ന ജാട്ടുകളെപ്പോലെയാണ് ഹനുമാനെന്നും മന്ത്രി പ്രസ്താവനയില്‍ വിശദമാക്കുന്നു.
ഹനുമാന് മുസ്ലിം ആണെന്ന് ഇന്നലെ യു.പിയിലെ ബി.ജെ.പി എം.എല്‍.എ ബുക്കല്‍ നവാബ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കുനേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ലക്ഷ്മണ് നാരായണിന്റെ പരാമര്‍ശം. നേരത്തെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോള്‍ ഹനുമാന് ദലിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."