HOME
DETAILS

സംഘര്‍ഷത്തിന് താല്‍കാലിക വിരാമം

  
Web Desk
December 21 2018 | 20:12 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf

 

കോതമംഗലം: സഭാ തര്‍ക്ക വിഷയത്തില്‍ ചെറിയ പള്ളിയില്‍ രണ്ടു ദിവസമായി നിലനിന്ന കടുത്ത സംഘര്‍ഷാവസ്ഥക്ക് താല്‍കാലിക വിരാമം. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തോമസ് പോള്‍ റമ്പാനെ പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കി.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് അറസ്റ്റ്. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. യാക്കോബായ വിശ്വാസികള്‍ തീര്‍ത്ത വിശ്വാസ മതില്‍ മറികടന്ന് പള്ളിയില്‍ കയറാനോ പ്രാര്‍ഥന നടത്താനോ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായ തോമസ് പോള്‍ റമ്പാന് കഴിഞ്ഞില്ല.
കഴിഞ്ഞ 26 മണിക്കൂര്‍ നേരം മാര്‍ത്തോമ ചെറിയ പള്ളിക്ക് സമീപം നിലനിന്ന സംഘര്‍ഷാവസ്ഥക്കാണ് താല്‍കാലികമായി അയവു വന്നത്. മുവാറ്റുപുഴ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ത്തോമ ചെറിയ പള്ളിയില്‍ കയറാനും പ്രാര്‍ഥന നടത്താനും അനുവദിക്കുംവരെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ തോമസ് പോള്‍ റമ്പാന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഡ്രൈവറെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താമെന്നും അതിന് പൊലിസിന്റെ സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി വിധിയുമായാണ് ഫാ. തോമസ് പോള്‍ റമ്പാന്‍ വ്യാഴാഴ്ച രാവിലെ 10.20 ഓടെ കോതമംഗലത്ത് എത്തിയത്. അതേസമയം, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു. പള്ളിയില്‍ പ്രവേശിക്കുവാന്‍ തനിക്ക് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടെന്നും അതിനുള്ള നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഹരജി നാലിന് പരിഗണിക്കും

കൊച്ചി: കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ജനുവരി നാലിന് പരിഗണിക്കാനായി മാറ്റി. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി തോമസ് പോള്‍ റമ്പാനു പൊലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ജനുവരി നാലിന് വിശദീകരണം നല്‍കാന്‍ കോടതി പൊലിസിന് നിര്‍ദേശം നല്‍കി. തന്നെ സഹായിക്കാനായി കേന്ദ്ര സേനയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ പ്രവേശിക്കുന്നതില്‍ നിന്ന് പിന്‍മാറാമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പൊലിസ് കക്ഷിയല്ലെന്നും വിശദീകരണം നല്‍കാന്‍ പൊലിസിന് സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  9 days ago
No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  9 days ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  9 days ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  9 days ago
No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  9 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  9 days ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  9 days ago
No Image

രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  9 days ago
No Image

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്

National
  •  9 days ago
No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  9 days ago