മനോനില'യല്ല; മനസാണു പ്രധാനം
മാവൂര്‍: പകര്‍ച്ചവ്യാധികളടക്കമുള്ള മാരകരോഗങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ മൂക്കിനു മുന്പില് മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടും തിരിഞ്ഞുനോക്കാത്ത നാട്ടുകാര്‍ക്കു പാഠമായി മനോനില തെറ്റിയ അജ്ഞാതന്‍. ചെറൂപ്പ അങ്ങാടിയും പരിസരവുമാണു മനോനില തെറ്റിയ അജ്ഞാത വയോധികന് വൃത്തിയാക്കിയത്.
കഴിഞ്ഞ അഞ്ചു ദിവസമായി ചെറൂപ്പ അങ്ങാടിയില്‍ പാതയോരങ്ങളിലെ പുല്ലുകള്‍ പറിച്ചും മാലിന്യങ്ങള്‍ നീക്കംചെയ്തും പരിസരം വൃത്തിയാക്കുകയായിരുന്നു ഇയാള്‍. രാവിലെ തന്നെ ടൗണിലെത്തി ശുചീകരണ ജോലി തുടങ്ങുന്ന ഇയാള്‍ വൈകുന്നേരം പണിനിര്‍ത്തി തിരിച്ചുപോവുകയാണു പതിവ്. അതിനിടയില്‍, സുമനസുകള്‍ ആരെങ്കിലും വച്ചുനീട്ടുന്ന നാണയത്തുട്ടുകള്‍ സ്വരൂപിച്ചു ഭക്ഷണം കഴിച്ചു വീണ്ടും ജോലിയില്‍ വ്യാപൃതനാകും.
അതേസമയം, ഇദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ കൗതുകംപൂണ്ടു നാട്ടുകാര്‍ ഊരും പേരും ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."