കേന്ദ്രമന്ത്രിക്ക് എം.കെ രാഘവന് എം.പിയുടെ കത്ത്
ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി
ന്യൂഡല്‍ഹി: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് എം.കെ രാഘവന് എം.പി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് ആവശ്യപ്പെട്ടു.
ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി എം.പിക്ക് ഉറപ്പു നല്കി. പാകിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ ദരിദ്ര രാജ്യങ്ങള്‍ സൗജന്യമായാണ് അവരുടെ പൗരന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതേ രീതി ഇവിടെയും പിന്തുടരണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ വലിയ നിരക്കാണ് ഈടാക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന 50 ശതമാനം ഇളവ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇത് മലയാളി പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
മറ്റു ദരിദ്ര രാഷ്ട്രങ്ങള്‍ പോലും അവരുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമ്പോള്‍ എയര്‍ ഇന്ത്യ മൃതദേഹം തൂക്കി നിരക്ക് കണക്കാക്കുന്നത് അനുയോജ്യമല്ലെന്നും എം.പി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."