ദേശീയ ജൂനിയര്‍ ചാംപ്യന്മാര് നാളെ എത്തും
ന്യൂഡല്‍ഹി: ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലായതോടെ മടക്കയാത്ര പ്രതിസന്ധിയിലായ ചാംപ്യന്മാര് ഒടുവില്‍ പ്രത്യേക ബോഗിയില്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വേ പ്രത്യേക ബോഗി അനുവദിക്കുയായിരുന്നു. ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് ചാംപ്യന്മാരായ കേരള ടീമിന്റെ മടക്ക യാത്ര പ്രതിന്ധിയിലായിരുന്നു. ക്രിസ്തുമസ് അവധി ആയതിനാല്‍ ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റില്‍ തന്നെ തുടര്‍ന്നു. ഇതേതുടര്‍ന്ന് സംസ്ഥാന കായിക മന്ത്രി ഇ.പി ജയരാജനും എളമരം കരീം എം.പിയും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു.
റെയില്‍വേ മന്ത്രാലയം ഇടപെട്ട് കേരളത്തിന്റെ 120 അംഗ ടീമിന് നിസാമുദ്ദീന്‍ - തിരുവനന്തപുരം പ്രതിവാര ട്രെയിനില്‍ പ്രത്യേക ബോഗി അനുവദിക്കുകയായിരുന്നു. ഇന്നലെ രാവിലെ പുറപ്പെട്ട ട്രെയിനില്‍ സംഘം യാത്ര തിരിച്ചു. ടീം നാളെ കേരളത്തില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."