HOME
DETAILS
MAL
ജീന്‍പോളിനെതിരായ നടിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക്
backup
August 10 2017 | 18:08 PM
കൊച്ചി: നടിയെ അപമാനിക്കുകയും ബോഡി ഡബ്ലിങ് നടത്തിയെന്നുമുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. സംവിധായകന് ജീന്‍പോള്‍ ലാലടക്കമുള്ളവര്ക്കെതിരേ പരാതിയില്ലെന്ന് നടി സത്യവാങ്മൂലം നല്കി. ഈ പരാതിയുമായി ഇനി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്നും നടി കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ഈമാസം 16ലേക്ക് മാറ്റി.ഹണി ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്നും പ്രതിഫല തുക ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവനടി നേരത്തെ പരാതി നല്‍കിയിരുന്നത്. കേസില്‍ ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷയെ പൊലിസ് കോടതിയില്‍ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."