HOME
DETAILS
MAL
സ്കൂള്‍ ഓഫിസ് ഉപരോധിച്ചു
backup
August 09 2016 | 21:08 PM
കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എല്‍.പി.സ്കൂളിലെ അപകട ഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാത്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് പി.ടി.എ യുടെയും സ്കൂള്‍ സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ സ്കൂള്‍ ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് നഗരസഭാ ചെയര്മാന്, വില്ലേജ് ഓഫിസര്‍, കൊയിലാണ്ടി സി.ഐ എന്നിവരും മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായി ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ധാരണയായി. മറ്റു പ്രശ്നങ്ങള്‍ സ്ഥലം എം.എല്‍.എയുമായി കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ഗംഗാധരന്, കൗണ്‍സിലര്‍ കെ.ടി. സിജേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."