HOME
DETAILS
MAL
പൂളക്കടവില്‍ തെരുവുനായ വന്ധ്യംകരണ ആശുപത്രി സ്ഥാപിക്കരുത് '
backup
August 09 2016 | 21:08 PM
കോഴിക്കോട്: തെരുവുനായ വന്ധ്യംകരണ ആശുപത്രി പൂളക്കടവില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് വെള്ളിമാട്കുന്ന് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിത്താമസിക്കുകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രദേശത്ത് ആശുപത്രി വരുന്നതു ശരിയല്ലെന്നും യോഗം വ്യക്തമാക്കി.
അഷ്റഫ് ഈസ്റ്റ് വെള്ളിമാട്കുന്ന് അധ്യക്ഷനായി. അസീസ് വെള്ളിമാട്കുന്ന്, അഡ്വ. പി.എം ബഷീര്‍, ജബ്ബാര്‍ വെള്ളിമാട്കുന്ന്, നങ്ങാറിയില്‍ മുഹമ്മദലി, വി.എം സുബൈര്‍, കരീം പാറോപടി, കുഞ്ഞമ്മദ്, പി.എം ഫയാസ്, മൊയ്തീന്‍കോയ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."