HOME
DETAILS

അക്രിലിക് ചിത്രങ്ങളുടെ നയന വിസ്മയമൊരുക്കി നേപ്പാളി പവലിയന്‍

  
backup
December 22 2018 | 03:12 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8

പയ്യോളി: കര കൗശലങ്ങളുടെയും കൗതുകക്കാഴ്ചകളുടെയും നിറകണ്‍ വിരുന്നൊരുക്കി സര്‍ഗാലയ മേളയ്ക്ക് തുടക്കം. മേളയിലെ 250 പവലിയനുകളില്‍ സന്ദര്‍ശകരുടെ ശ്രദ്ധ കവരുകയാണ് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നെത്തിയ കലാകാരന്മാര്‍. സിന്ധു പാല്‍ച്ചോക്ക് ജില്ലയിലെ സുങ്ക്ഹാനിയില്‍ നിന്നുമാണ് പ്രേം ലാമയും പസന്ത് വിക്രംലാമയും (മംഗള്‍പുത്ര) അക്രിലിക് ചിത്രങ്ങളുടെ വിപുലമായ ശേഖരവുമായെത്തിയത്. തിബത്തന്‍ ലാമ വിഭാഗത്തില്‍പെട്ട ഇവര്‍ ബുദ്ധിസവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കാണ് ഏറെ പ്രാമുഖ്യം നല്‍കുന്നത്. കാന്‍വാസില്‍ അക്രിലിക് മാധ്യമത്തില്‍ തീര്‍ത്ത ബുദ്ധന്റെയും ഗണപതിയുടെയും ചിത്രങ്ങളാണു പ്രധാനമായുമുള്ളത്. 5ത4 അടി വലിപ്പത്തിലുള്ള മഞ്ഞയിലും ബ്രൗണ്‍ നിറത്തിലും പൂര്‍ത്തിയാക്കിയ ധ്യാനനിമഗ്‌നായ ബുദ്ധചിത്രത്തിനു 1,80,000 രൂപയാണു വില. 22ത16 ഇഞ്ച് വലിപ്പത്തിലുള്ള ചിത്രത്തിനു 12,000 രൂപയുമുണ്ട്. മംഗള്‍പുത്രയെന്ന തൂലികാനാമത്തിലറിയപ്പെടുന്ന 40കാരനായ പസന്ത് വിക്രം ലാമയാണ് മനോഹര ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. 20 വര്‍ഷമായി ഇദ്ദേഹം അക്രിലിക് ചിത്രരചനാ രംഗത്തുണ്ട്. പ്രേം ലാമയുടെ ഉടമസ്ഥതയിലുള്ള നേപ്പാളി ഉല്‍പന്നങ്ങളുടെ വിതരണക്കാരായ ധര്‍മ്മ സപ്ലയേഴ്‌സ് എന്ന സ്ഥാപനമാണു സര്‍ഗാലയയിലെ പവലിയന്‍ ഒരുക്കിയിട്ടുള്ളത്. ചിത്രങ്ങള്‍ കൂടാതെ വിവിധ മുഖത്തിലുള്ള രുദ്രാക്ഷങ്ങളുടെ ശേഖരവും വില്‍പനയ്ക്കായുണ്ട്. ആഭരണങ്ങള്‍, തുണിയില്‍ തീര്‍ത്ത ഉല്‍പന്നങ്ങള്‍ തുടങ്ങി 700 ഓളം ഉല്‍പന്നങ്ങള്‍ ഇവരുടെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഇതാദ്യമായാണ് കേരളത്തിലെത്തിയതെന്ന് മംഗള്‍പുത്ര സുപ്രഭാതത്തോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago