HOME
DETAILS

മനുഷ്യന്റെ എല്ലും പൊളിക്കുന്നു, കെട്ടിടങ്ങളുടെ കല്ലും പൊളിക്കുന്നു

  
backup
August 10 2017 | 20:08 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d

ആരോഗ്യമന്ത്രിക്കായിരുന്നു നിയമസഭയില്‍ ഇന്നത്തെ ഊഴം. പനിമരണങ്ങള്‍ തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയം എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സര്‍ക്കാര്‍ ഒന്നു പരുങ്ങി. ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വകുപ്പു മന്ത്രി കെ.കെ ശൈലജ അക്കമിട്ടു നിരത്തിയതോടെ സഭയില്‍ വാക്കേറ്റമായി. മന്ത്രിയുടെ വിവരണങ്ങള്‍ക്കൊടുവില്‍ സ്പീക്കര്‍ സ്ഥിരമായി ചെയ്യുന്ന പോലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ഇതുകേട്ട പ്രതിപക്ഷം പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തില്‍ തെറ്റിപ്പിരിഞ്ഞ ഭരണ-പ്രതിപക്ഷങ്ങള്‍ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍(രജിസ്‌ട്രേഷനും നിയന്ത്രണവും)ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിട്ടുകൊണ്ട് ഒന്നിച്ചു. സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ ഇരുവിഭാഗത്തിനും ഏകാഭിപ്രായം. മനുഷ്യന്റെ എല്ലും പൊളിക്കുന്നു, കെട്ടിടങ്ങളുടെ കല്ലും പൊളിക്കുന്നുവെന്ന പരാതിയാണ് ഭേദഗതി അവതരിപ്പിച്ച് തിരുവഞ്ചൂരിന് പറയാനുണ്ടായിരുന്നത്. ചിക്തിസയ്‌ക്കെത്തുന്ന രോഗികളുടെ എല്ലൊടിക്കുന്ന ബില്ലാണ് ആശുപത്രികള്‍ നല്‍കുന്നത്. കൂടാതെ വികസനമെന്ന പേരില്‍ ഉറപ്പുള്ള ആശുപത്രി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുകയും പകരം പുതിയവ കെട്ടുകയും ചെയ്യുന്നു.
ഇതിന്റെ മറവില്‍ കോടികളുടെ അഴിമതിയുണ്ട്. മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്ററുകള്‍ക്ക് ആദ്യം ചികിത്സ നല്‍കണം. അതിനു ശേഷമേ രോഗികളെ വെന്റിലേറ്ററില്‍ കിടത്താന്‍ പാടുള്ളൂ എന്ന അറിവും തിരുവഞ്ചൂര്‍ പകര്‍ന്നു. വെന്റിലേറ്ററുകള്‍ കേടാക്കുന്നതാണെന്ന് മന്ത്രി ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാരും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും ചേര്‍ന്നുള്ള ലോബിയാണ് ഇതിനു പിന്നിലെന്നും മരാമത്തു മന്ത്രി ആരോഗ്യ മന്ത്രിയെ ഓര്‍മിപ്പിച്ചു. ഉപകരണങ്ങള്‍ ബോധപൂര്‍വം കേടാക്കുന്ന ഡോക്ടര്‍മാരുണ്ടെന്ന് എ.എന്‍ ഷംസീര്‍ സാക്ഷ്യവും പറഞ്ഞു.
രോഗികളെ ഒരു കാരണവുമില്ലാതെ സ്‌കാന്‍ ചെയ്യാന്‍ കുറിപ്പെഴുതി പണം തട്ടുന്ന സ്ഥാപനങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവും സമ്മതിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു പേലും അന്യായമായ ന്യായങ്ങള്‍ പറയുന്ന ആശുപത്രികളുണ്ട്. രാത്രികാലങ്ങളിലും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നത് നിയമം ആക്കണമെന്ന് ഏഴുതവണയാണ് എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത്. അത് ഇതുവരെ നടപ്പാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിസിയോ തെറാപ്പിയേയും ബില്ലിന്റെ ഭാഗമാക്കണമെന്ന് ആര്‍. രാജേഷ്. മാധ്യമങ്ങളില്‍ വരുന്ന വ്യാജ ആയുര്‍വേദ മരുന്നു പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരണമെന്ന് കെ. സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു. മുടി കൊഴിച്ചിലിന്, മുടി നരയ്ക്കാതിരിക്കാന്‍, മുടി നീണ്ടുവളരാന്‍ പിന്നെ, നിയമ സഭയ്ക്കുള്ളില്‍ പറയാന്‍ പാടില്ലാത്ത എല്ലാ കാര്യത്തിനും മരുന്നുണ്ടെന്നുമാണ് പരസ്യം. മരുന്നുകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് മുടി മുഴുവന്‍നരച്ച സുരേഷ് കുറുപ്പ് അറിയിച്ചു. കേരളത്തില്‍ വ്യാജ മരുന്നു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വി.ഡി. സതീശന്‍ ഓര്‍മിപ്പിച്ചു. മനുഷ്യന്റെ പേരില്‍ പട്ടി, കോഴി എന്നിവയുടെ രക്തസാംപിളുകള്‍ പരിശോധിക്കാന്‍ കൊടുത്ത സ്വകാര്യ ലാബില്‍ കൃത്യം റിസള്‍ട്ട് കിട്ടിയതിന്റെ ഞെട്ടിക്കുന്ന കഥ പറഞ്ഞത് കെ.എ. ആന്‍സലന്‍. സ്വകാര്യ ലാബുകളില്‍ യോഗ്യതയില്ലാത്തവരാണ് ടെസ്റ്റ് നടത്തുന്നതെന്ന് സി.കെ ആശ പറഞ്ഞു. രോഗികളില്‍ നടത്തുന്ന മരുന്നു പരീക്ഷണം തടയാന്‍ ബില്ലില്‍ വ്യവസ്ഥ കൊണ്ടു വരണമെന്ന് വീണാജോര്‍ജും ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളും പരിഹരിക്കാന്‍ കഴിയാത്ത ബില്ലാണെന്ന് പറഞ്ഞ മന്ത്രി മെഡിക്കല്‍ കോളജുകള്‍, ഉപകരണങ്ങളുടെ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്ന സത്യം സഭയെ അറിയിച്ചു. ആദ്യ ബില്ലിന് ഏറെ സമയമെടുത്തതോടെ രണ്ടാമത്തെ ബില്ലായ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ(ഭേദഗതി)ബില്‍ അധികം ഭേദഗതികളോ ചര്‍ച്ചകളോ ഇല്ലാതെ സബ്ജക്ട് കമ്മിറ്റിക്കു വിടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  24 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  24 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  24 days ago