HOME
DETAILS
MAL
ഇന്ത്യ 97ാം റാങ്കില്‍
backup
August 11 2017 | 01:08 AM
സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം 97ാം റാങ്കില്‍. ഒരു സ്ഥാനമിറങ്ങിയാണ് ഇന്ത്യ 97ാം റാങ്കിലെത്തിയത്. കോണ്‍കാകാഫ് കപ്പില്‍ മികച്ച പ്രകടനം നടത്തിയ കാനഡ 95ാം സ്ഥാനത്തേക്ക് കയറിയതോടെയാണ് ഇന്ത്യക്ക് 96ാം സ്ഥാനത്ത് നിന്ന് ഇറങ്ങേണ്ടി വന്നത്. ഇന്ത്യയുടെ 341 റേറ്റിങ് പോയിന്റില്‍ മാറ്റമില്ല. ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ജര്‍മനി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. അര്‍ജന്റീന, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട് ടീമുകളാണ് മൂന്നും നാലും അഞ്ചും സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."