'മതിലി'ല്‍ ഉപരോധം തുടരുന്നു; പ്രതിഷേധവും
ശാസ്താംകോട്ട: വനിതാ മതിലുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ്- എല്‍.ഡി.എഫ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ബി.ഡി.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ കരുവാക്കുകയും ചെയ്ത സമരത്തിനെതിരെ ബ്ലോക്കിലെ ഉദ്യോഗസ്ഥരും പൊതു സമൂഹവും ആണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്. വനിതാ മതിലിന്റെ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ വേണ്ട വിധത്തില്‍ അറിയിച്ചില്ലെന്ന് ആരോപിച്ച് ആദ്യം യു.ഡി.എഫ് അംഗങ്ങള്‍ ബി.ഡി.ഒയെ യോഗത്തില്‍ കയറ്റാതെ തടഞ്ഞുവയ്ക്കുകയായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. രണ്ട് ദിവസത്തിന് ശേഷം ബി.ഡി.ഒ ഏകപക്ഷീയ യമായി തീരുമാനങ്ങള്‍ എടുക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് വീണ്ടും ബി.ഡി.ഒയെ ഉരോധിച്ചു. അടുത്ത ദിവസം എല്‍.ഡി.എഫ് അംഗങ്ങള്‍ ബ്ലോക്ക് പ്രസിഡന്റിനെയും ഉപരോധിച്ചു. അന്ന് നടക്കേണ്ടിയിരുന്ന വികസന സെമിനാര്‍ വേണ്ടത്ര അറിയിപ്പ് നടത്താതെ വിളിച്ചു ചേര്‍ത്തെന്നും കരട് ചര്‍ച്ചകള്‍ നടത്തിയില്ലന്നും ആരോപിച്ചായിരുന്നു എല്‍.ഡി.എഫ് ഉപരോധം. മുന്‍ ദിവസങ്ങളില്‍ യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയിരുന്നതെങ്കില്‍ ഇന്നലെ യു.ഡി.എഫ് കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും പിങ്കെടുപ്പിക്കുന്ന വനിതാ മതില്‍ രൂപീകരണ യോഗം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.തോമസ് വൈദ്യന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.ഗോകുലം അനില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."