രണ്ടു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ അണിനിരക്കും
കൊല്ലം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ജില്ലയിലെ കടമ്പാട്ടുകോണം മുതല്‍ ഓച്ചിറവരെയുള്ള ദൈര്‍ഘ്യത്തില്‍ രണ്ടു ലക്ഷം അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗം തീരുമാനിച്ചു. കൊട്ടിയം ക്രിസ്തുജ്യോതി അനിമേഷന്‍ സെന്ററില്‍ നടന്ന യോഗം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ഇതിനായി ജില്ലയിലെ 24328 അയല്‍കൂട്ടങ്ങളുടെയും 1419 എ.ഡി.എസുകളുടെയും 74 സി.ഡി.എസുകളുടെയും പ്രത്യേക യോഗങ്ങള്‍ 27 നകം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും കുടുംബ യോഗങ്ങളും വനിതാ മതിലിന്റെ വിജയത്തിനായി നടത്തും.പ്രചാരണത്തിനായി കുടുംബശ്രീ ജില്ലാ മിഷന് പുറത്തിറക്കിയ പോസ്റ്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്ക്ക് നല്കി മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ മിഷന് കോഡിനേറ്റര്‍ എ.ജി സന്തോഷ്, പ്രോഗ്രാം ഓഫിസര്‍ കെ.വി പ്രമോദ്, എ.ഡി.എം.സി മാരായ വി.ആര് അജു, സബൂറ ബീവി, എസ്.വി ഗായത്രി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."