HOME
DETAILS
MAL
സ്വപ്നം സഫലമാക്കി ലിജിയാവോ ഗോങ്
backup
August 11 2017 | 01:08 AM
നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചൈനയുടെ ലിജിയാവോ ഗോങ് ഷോട് പുട്ടില്‍ സ്വര്‍ണം സ്വന്തമാക്കി തന്റെ സ്വപ്നം സഫലമാക്കി. മോസ്ക്കോയിലും ബെര്‍ലിനിലും വെങ്കലവും ബെയ്ജിങില്‍ വെള്ളിയും നേടിയ ശേഷമാണ് ലണ്ടനില്‍ താരം സ്വര്‍ണം സ്വന്തമാക്കുന്നത്. 19.94 മീറ്റര്‍ ദൂരം താണ്ടിയാണ് ലിജിയാവോയുടെ നേട്ടം. നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേത്രി മിഷേല്‍ കാര്‍ട്ടറെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചൈനീസ് താരത്തിന്റെ കന്നി ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം. ഒളിംപിക് വെങ്കല മെഡല്‍ ജേത്രി ഹംഗറിയുടെ അനിറ്റ മാര്‍ടിന്‍ 19.49 മീറ്റര്‍ പിന്നിട്ട് വെള്ളിയും മിഷേല്‍ കാര്‍ട്ടര്‍ 19.14 മീറ്റര്‍ പിന്നിട്ട് വെങ്കലവും നേടി. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിലും മിഷേലിന് വെങ്കലം തന്നെയായിരുന്നു സമ്പാദിക്കാന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."