ഗവേഷകര്‍ അടിസ്ഥാന ശാസ്ത്രതത്വങ്ങളില്‍ ശ്രദ്ധിക്കണം: ഡോ. എ. ഗോപാല കൃഷ്ണന്‍
കൊച്ചി: ഗവേഷകര്‍ അടിസ്ഥാന ശാസ്ത്ര തത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍. ആധുനിക സാങ്കേതികവിദ്യകളുടെ വരവോടെ മിക്ക ഗവേഷകരും ജനശ്രദ്ധ പെട്ടെന്ന് ലഭിക്കുന്ന വിഷയങ്ങളിലേക്കും അത്തരം സാങ്കേതികവിദ്യകളിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രവണതയുണ്ട്. ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മീനുകളുടെ ജീവശാസത്രം, ജൈവവൈവിധ്യം, സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സി.എം.എഫ്.ആര്‍.ഐ സംഘടിപ്പിച്ച 21 ദിവസത്തെ വിന്റര്‍ സ്‌കൂളിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഗവേഷണ രംഗത്ത് സര്‍വകലാശാലകളുമായും മറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സി.എം.എഫ്.ആര്‍.ഐ ഒരുക്കമാണ്. സംയുക്ത ഗവേഷണങ്ങളിലൂടെ കൂടുതല്‍ ഫലപ്രദമായ വിവരശേഖരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറമെ, ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് എിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് വിന്റര്‍ സ്‌കൂളില്‍ പങ്കെടുത്തത്. കോഴ്‌സ് ഡയറക്ടര്‍ ഡോ രേഖ ജെ നായര്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ വി മഹേഷ്, അംബരീഷ് ഗോപി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."