അന്ധകാരനഴി വടക്കേപാലം നിര്‍മാണം അവസാനഘട്ടത്തില്‍
ചേര്‍ത്തല: തീരവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അന്ധകാരനഴി വടക്കേ പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ കൈവരികള്‍ ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അപ്രോച്ചുറോഡിന്റെ പണിയാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ പാലം സഞ്ചാരയോഗ്യമാകും. തുറമുഖ വകുപ്പിന്റെ കീഴിലാണ് പാലം പണി നടന്നത്. നിരവധി പേര്‍ക്ക് പലകുറി മാറി കരാറുകള്‍ നല്‍കിയാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തികരണത്തിലേയ്ക്ക് എത്തി നില്‍ക്കുന്നത് സുനാമിക്ക് ശേഷമാണ് അന്ധകാരനഴി വടക്കേപ്പാലത്തിന്റേയും തെക്കേപ്പാലത്തിന്റെയും പണി ആരംഭിച്ചത്. തെക്കേപ്പാലം ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തികരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തിരുന്നു. അതിനു ശേഷം ഒച്ചിഴയും വേഗത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മാണം പുരോഗമിച്ചിരുന്നത്.
ഇതേ തുടര്‍ന്ന് ആലപ്പുഴ രൂപത ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ശക്തമായ സമരങ്ങള്‍ നടത്തിയിരുന്നു. അവസാനമായി യുവജ്യോതി കെസിവൈഎന്റെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹം വരെ നടത്തി. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടറും സര്‍ക്കാരും നേരിട്ട് ഇടപെടുകയും സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഫോര്‍ട്ട് കൊച്ചി തോട്ടപ്പള്ളി തീരദേശ റോഡിലെ പ്രധാന പാലമാണ് അന്ധകാരനഴി പാലം. നിലവില്‍ വടക്കേ സ്പില്‍വേ പാലത്തിലൂടെയാണ് ഗതാഗതം നടത്തുന്നത്. എന്നാല്‍, ബലക്കുറവിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നതാണെങ്കിലും ഇപ്പോഴും തുടരുന്നു.
നിര്‍മാണം പൂര്‍ത്തിയായ പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ തീരദേശത്തിന്റെ സമഗ്ര വികസനത്തിന് പ്രധാന പങ്കുവഹിക്കാന്‍ പാലത്തിനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."