കാണാം...ആകാശത്തെ വര്‍ണവിസ്മയം ഉല്‍ക്കാ വര്‍ഷം ഇന്ന് മുതല്‍
കോട്ടക്കല്‍ (മലപ്പുറം): സ്വിഫ്റ്റ് ട്യൂട്ടില്‍ എന്ന ധൂമകേതുവിന്റെ ഭാഗമായ പെഴ്‌സിഡ് ഉല്‍ക്കകള്‍ ഇന്നുമുതല്‍ മൂന്നുദിവസം ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കും.
ഛിന്നഗ്രഹത്തിന്റെയോ വാല്‍നക്ഷത്രത്തിന്റെയോ സഞ്ചാരപാത ഭൂമി മുറിച്ചുകടക്കുമ്പോഴാണ് ഉല്‍ക്കാവര്‍ഷങ്ങള്‍ ഉണ്ടാകാറുള്ളത്.
സ്വിഫ്റ്റ് ട്യൂട്ടില്‍ എന്ന ധൂമകേതുവിന്റെ പാത ഭൂമി മുറിച്ചുകടക്കുന്നതിനാലാണ് പെഴ്‌സിഡ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്. വാല്‍നക്ഷത്രങ്ങളുടെയോ ക്ഷുദ്ര ഗ്രഹങ്ങളുടെയോ ഛിന്നിച്ചിതറിയ ഭാഗങ്ങളാണ് ഉല്‍ക്കകള്‍ക്ക് കാരണം.
പാതിരാനേരത്ത് വടക്കുകിഴക്കന്‍ മാനത്ത് കാണപ്പെടുന്ന പെഴ്‌സ്യൂസ് നക്ഷത്രഗണത്തിനടുത്ത് നിന്നാണ് പെഴ്‌സിഡ് ഉല്‍ക്കാവര്‍ഷം ആരംഭിക്കുക.
ഒരു പ്രത്യേക ഭാഗത്തിന് ചുറ്റിലും ഉല്‍ക്കകള്‍ പ്രവഹിക്കുന്നതിനാല്‍ പൂത്തിരിപോലെ ഇവ തോന്നിപ്പിക്കും. രാത്രി 11നും രണ്ടിനും ഇടയിലായി നഗ്ന നേത്രങ്ങള്‍കൊണ്ട് ഇവയെ കാണാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."